നാടിന്‍െറ വാണിജ്യ-വ്യാപാര മേഖലകള്‍ക്ക് പുതു ഉണര്‍വുകള്‍ക്ക് വേദിയായ കമോണ്‍ കേരള യിലെ കരുണാര്‍ദ്രമായ നേര്‍ക്കാഴ്ച്ചകള്‍ സന്ദര്‍ശകര്‍ക്ക് സ്നേഹസ്പര്‍ശമായി. പ്രദര്‍ശന നഗരിയിലെ ജനസാഗരത്തിനിടയിലും വാര്‍ധക്യ-ശാരീരിക വൈകല്യങ്ങളില്‍ ബുദ്ധിമുട്ടുന്നവരുടെ സാന്നിധ്യം പ്രായം ചെന്നവരെ നടയടക്കുന്ന രീതി പുതു തലമുറയില്‍ അന്യം നില്‍ക്കുമെന്ന സന്ദേശം ഉയര്‍ത്തുന്നതായി. കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ലാളനകളോടെയാണ് തങ്ങളെ പോറ്റി വളര്‍ത്തിയവരെ വീല്‍ ചെയറില്‍ ഇരുത്തി കമോണ്‍ കേരളയിലെ കാഴ്ച്ചകളും സാംസ്ക്കാരിക പരിപാടികളും കാണാന്‍ പ്രിയപ്പെട്ടവര്‍ കൊണ്ടുനടന്നത്. മക്കളോടൊപ്പം യു.എ.ഇയില്‍ കഴിയുന്നവരും സന്ദര്‍ശക വിസയില്‍ എത്തിയവരുമായ നൂറുകണക്കിന് പേരാണ് മൂന്ന് ദിവസങ്ങളിലായി ഗള്‍ഫ് മാധ്യമം ഷാര്‍ജ എക്സ്പോ സെന്ററില്‍ ഒരുക്കിയ മഹാമേള ആസ്വദിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.