ഷാർജ: പ്രവാസി ഇന്ത്യൻ സമൂഹം ആഘോഷമാക്കാൻ തയ്യാറെടുക്കുന്ന കമോൺ കേരള ഇൻഡോ-അറബ് വാണിജ്യ-സാംസ്കാരിക നിക്ഷേപ സൗഹൃദമേളയുമായി ഷാർജ ചേംബർ ഒാഫ് കൊമേഴ്സും കൈകോർക്കുന്നു. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷകർതൃത്വത്തിൽ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരളയുടെ നടത്തിപ്പിൽ ഷാര്‍ജ ചേംബർ പങ്കാളിയാകും.
ഇതുസംബന്ധിച്ച ധാരണാ പത്രം ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസും, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസും ചേർന്ന് ഒപ്പുവെച്ചു. ഇൗ മാസം 25,26,27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിലാണ് മഹാമേള അരങ്ങേറുക. സഹിഷ്ണുതയിലും സമാധാനത്തിലും ഒന്നാം സ്ഥാനത്തുള്ള യു.എ.ഇയും വൈവിധ്യ സംസ്കാരങ്ങളുടെ നാടായ ഇന്ത്യയും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നത് സുപ്രധാനമാണെന്നും കമോൺ കേരള മുന്നോട്ടുവെക്കുന്ന ആശയം ഇതിനു ശക്തി പകരുമെന്നും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു. മികച്ച സാംസ്കാരിക കേന്ദ്രവും വാണിജ്യ ഹബ്ബുമായി മാറിയ ഷാർജ കേരളത്തിൽ നിന്നുള്ള വ്യവസായികളെയും കലാകാരെയും സാംസ്കാരിക പ്രവർത്തകരെയും സന്തോഷ പൂർവം സ്വാഗതം ചെയ്യുന്നു. കമോൺ കേരളയെ പിന്തുണക്കാനും ആശിർവദിക്കാനും മുന്നോട്ടുവന്ന ചേംബർ അധികൃതർക്ക് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് നന്ദി അറിയിച്ചു. ചേംബര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോര്‍പറേറ്റ് മീഡിയ ഡയറക്ടര്‍ ജമാല്‍ സഈദ് ബുസന്ജാല് അല്‍ അലി, ഗള്‍ഫ് മാധ്യമം റസിഡൻറ് എഡിറ്റര്‍ പി.െഎ.നൗഷാദ്, ജനറല്‍ മാനേജര്‍ മുഹമ്മദ് റഫീഖ്, സി.ഒ.ഒ സക്കറിയ മുഹമ്മദ്,സീനിയര്‍ മാനേജര്‍ ഹാരിസ് വള്ളില്‍, അക്കൗണ്ട് മാനേജര്‍ എസ്.കെ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.