ദുബൈ: അറിവും ആകാംക്ഷയും പകരുന്ന ഒേട്ടറെ ക്വിസ് മത്സരങ്ങൾ നാം ആസ്വദിക്കാറുണ്ട്. എന്നാൽ നമ്മെ ഇത്ര മാത്രം അത്ഭുതപ്പെടുത്തിയ ക്വിസ് മാസ്റ്റർ ആരെന്ന ചോദ്യത്തിന് നവയുഗ മലയാളിക്ക് ഒരൊറ്റ ഉത്തരമേയുള്ളു. കഥയും കവിതയും ചരിത്രവും ശാസ്ത്രവും പാട്ടും പരാവർത്തനവുമെല്ലാം ഒന്നിച്ചു പൂക്കുന്ന ഒറ്റ മരം പോലുള്ള ഗ്രാൻറ് മാസ്റ്റർ ജി.എസ്. പ്രദീപ്. റിവേഴ്സ് ക്വിസ്സിലൂടെ അറിവിെൻറ അശ്വമേധം തീർത്ത ഗ്രാൻറ് മാസ്റ്റർ കമോൺ കേരളയിലെത്തുന്നത് മലയാളി ജീനിയസിനെ കണ്ടെത്താനാണ്. 26,27 തീയതികളിൽ നടക്കുന്ന മലയാളി ജീനിയസ് മത്സരം പോലൊന്ന് നമുക്കിടയിൽ നടന്നിട്ടില്ലെന്ന് തറപ്പിച്ചു പറയാനാവും. 26ന് വിദ്യാർഥികൾക്ക് മാത്രമായാണ് മത്സരം.
27ന് പ്രായഭേദമില്ലാതെയുള്ള പോരാട്ടവും. 26ന് ഉച്ചക്ക് രണ്ടര മുതൽ അഞ്ചര വരെയും 27ന് ഉച്ചക്ക് ഒന്നര മുതൽ നാലര വരെയും നടക്കുന്ന അറിവിെൻറ മാറ്റുരക്കലിൽ ഒരു കൈ നോക്കാൻ ആഗ്രഹിക്കുന്നവർക്ക് 0502505698 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്ത് പേരു നൽകാം. വ്യക്തികൾക്ക് പുറമെ സംഘടനകൾ, സ്ഥാപനങ്ങൾ, സുഹൃദ്സംഘങ്ങൾ, സ്കൂളുകൾ എന്നിവക്കും മത്സരാർഥികളെ നിർദേശിക്കാം. ഇവർക്കിടയിൽ ആദ്യ റൗണ്ട് പ്രശ്നോത്തരി നടത്തി തെരഞ്ഞെടുക്കപ്പെടുന്ന ആറു പേർ തമ്മിലാണ് ജീനിയസ് പട്ടത്തിനായി മത്സരിക്കുക. അറിവിെൻറ ഇൗ പങ്കുവെപ്പ് കുഞ്ഞു മക്കൾ മുതൽ വയോധികർക്ക് വരെ ഒരു പോലെ ആസ്വദിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.