വരൂ കമോൺ കേരളയിൽ, നിറയാം ആഘോഷങ്ങളിൽ

പ്ര​വാ​സി​ക​ൾ​ക്ക്​ പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​ണ്​ ക​മോ​ൺ കേ​ര​ള. രാ​വും പ​ക​ലും ഒ​രു​പോ​ലെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പൂ​ര​പ്പ​റ​മ്പാ​ണ്​ ഓരോ കമോൺ കേരളയിലും ഒരുക്കുന്നത്​. തു​ട​ർ​ച്ച​യാ​യി ആ​റു വ​ർ​ഷം പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ വ​ൻ വി​ജ​യ​മാ​യി മാ​റി​യ മ​ഹാ​മേ​ള ഒ​രി​ക്ക​ൽ കൂ​ടി വി​രു​ന്നെ​ത്തു​ക​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, സാം​സ്കാ​രി​ക, വി​ജ്​​ഞാ​ന, വി​നോ​ദ മേ​ള​യാ​യ​ ക​മോ​ൺ കേ​ര​ള​യു​ടെ ഏ​ഴാ​മ​ത്​ സീ​സ​ണി​നാ​ണ്​ ഷാ​ർ​ജ എക്സ്​പോ സെ​ന്‍റ​റി​ൽ വീ​ണ്ടും വേ​ദി​​യൊ​രു​ങ്ങു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും മു​ത​ൽ വ​ൻ​കി​ട ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ​രെ അ​ന​വ​ധി സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ടാ​ണ്​ ക​മോ​ൺ കേ​ര​ള വി​രു​ന്നെ​ത്തു​ന്ന​ത്.

പ്ര​ദ​ർ​ശ​ന​ങ്ങ​ളും മ​ൽ​സ​ര​ങ്ങ​ളും ക​ലാ​വി​രു​ന്നു​ക​ളും ഭ​ക്ഷ്യ​മേ​ള​യും വ​ൻ​താ​ര​നി​ര പ​​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത വി​രു​ന്നു​ക​ളും എ​ല്ലാം ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​സ​മാ​ണ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ പെ​രു​മ​ഴ.​ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ പ്ര​വേ​ശ​നം. ക​ഴി​ഞ്ഞ സീ​സ​ണു​ക​ൾ നെ​ഞ്ചോ​ട്​ ചേ​ർ​ത്ത്​ വ​ൻ വി​ജ​യ​മാ​ക്കി​യ പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ​യും നി​രാ​ശ​രാ​കേ​ണ്ടി വ​രി​ല്ല. അ​റി​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന​തി​നൊ​പ്പം കു​ടും​ബ സ​ദ​സ്സു​ക​ൾ​ക്ക്​ ആ​സ്വാ​ദ​ന​ത്തി​നു​ള്ള എ​ല്ലാ വേ​ദി​ക​ളും ഇ​ത്ത​വ​ണ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ട്​. നാ​ട്ടി​ലെ കൂ​ട​പ്പി​റ​പ്പു​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക്​ നി​റം ചാ​ർ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ ന​ഷ്ട​മാ​യ സൗ​ഹൃ​ദ​ങ്ങ​ളെ വീ​ണ്ടും വി​ള​ക്കി​ച്ചേ​ർ​ക്കാ​നു​ള്ള സു​ന്ദ​ര മു​ഹൂ​ർ​ത്ത​മാ​യും മേ​ള​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കു​ട്ടി​ക​ൾ​ക്കും യൂ​ത്ത​ൻ​മാ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദി​ക്കാ​നു​ള്ള അ​നേ​കം വി​ഭ​വ​ങ്ങ​ളു​ടെ ക​ല​വ​റ​ക​ളാ​ണ്​ ക​മോ​ൺ കേ​ര​ള​യു​ടെ ഓ​രോ വേ​ദി​യും.

പ്ര​മു​ഖ ഗാ​യ​ക​ർ ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ രാ​ത്രി​യെ പു​ള​കി​ത​മാ​ക്കു​മെ​ന്നു​റ​പ്പാ​ണ്. മ​ല​യാ​ളി​ക​ൾ​ക്ക്​ മാ​ത്ര​മ​ല്ല, മ​റ്റു​ള്ള​വ​ർ​ക്കും ഇ​ഷ്ട ഗാ​യ​ക​രാ​യ വ​ലി​യ​നി​ര ത​ന്നെ അ​തി​നാ​യി ഷാ​ർ​ജ​യി​ലെ​ത്തും. പ​ല​വി​ധ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ രു​ചി​ക​ളു​ടെ മാ​സ്മ​രി​ക​ത അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള ഹൃ​ദ്യ​മാ​യ അ​വ​സ​ര​മാ​യി​രി​ക്കും ക​മോ​ൺ കേ​ര​ള. കു​ടും​ബ​വു​മൊ​ത്ത്​ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാ​നും ഒ​ത്തു​ചേ​രാ​നു​മു​ള്ള വേ​ദി​കൂ​ടി​യാ​ണ്​ ഓ​രോ ക​മോ​ൺ കേ​ര​ള​യും. മേ​യ്​ 09, 10, 11 തി​യ്യ​തി​ക​ളി​ൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ൻ​റ​റി​ൽ എ​ത്തി​ച്ചേ​രു​ന്ന​വ​ർ മ​ന​സ്​ നി​റ​ച്ചാ​യി​രി​ക്കും മ​ട​ങ്ങു​ന്ന​തെ​ന്ന്​ ഉ​റ​പ്പ്.

അതിരുകൾക്കപ്പുറം മോ​ഹ​ൻ​ലാ​ൽ

ഇ​ത്ത​വ​ണ​ത്തെ ‘ക​മോ​ൺ കേ​ര​ള’​യി​ലെ ഏ​റ്റ​വും ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ച​ട​ങ്ങാ​ണ്​ ‘ഇ​ന്ത്യാ​സ്​ മോ​ഹ​ൻ​ലാ​ൽ സെ​ല​ബ്രേ​റ്റി​ങ്​ ഗ്ലോ​ബ​ലി’ എ​ന്ന തീ​മി​ൽ ഒ​രു​ക്കു​ന്ന ‘ബി​യോ​ണ്ട്​ ബോ​ർ​ഡേ​ഴ്​​സ്​’ എ​ന്ന പ​രി​പാ​ടി. മേ​യ്​ 11ന്​ ​വൈ​കു​ന്നേ​രം ഒ​രു​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലൂ​ടെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​ർ മോ​ഹ​ൻ​ലാ​ൽ എ​ന്ന മ​ഹാ​ന​ട​ന്‍റെ ആ​ഗോ​ള സ്വീ​കാ​ര്യ​ത​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലി​ന്​ വേ​ദി​യാ​കും. നാ​ല്​ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ന്ത്യ​ൻ സി​നി​മാ​രം​ഗ​ത്ത് അ​ഭി​മാ​ന​ക​ര​മാ​യ സാ​ന്നി​ധ്യ​മാ​യ ആ​രാ​ധ​ക​രു​ടെ ലാ​ലേ​ട്ട​നെ ലോ​ക​മെ​ങ്ങ​നെ വീ​ക്ഷി​ക്കു​ന്നു​വെ​ന്ന്​ വേ​ദി​യി​ൽ വെ​ളി​പ്പെ​ടും. സ്വാ​ഭാ​വി​ക അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ ‘മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ’ മു​ത​ൽ മോ​ഹ​ൻ​ലാ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ൽ ആ​രാ​ധ​ക​ർ​ക്ക്​ ച​ട​ങ്ങ്​ ആ​സ്വാ​ദ​ന​ത്തി​ന്‍റെ ന​വ്യാ​നു​ഭ​വം പ​ക​രും. അ​ന​വ​ധി സി​നി​മ​ക​ളി​ൽ നൂ​ത​ന​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച മോ​ഹ​ൻ​ലാ​ലി​നും പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രി​ക്കും അ​റ​ബ്​ നാ​ട്ടി​ൽ ‘ക​മോ​ൺ കേ​ര​ള’ വേ​ദി​യി​ലെ ച​ട​ങ്ങ്. അ​തി​നു​മ​പ്പു​റം മോ​ഹ​ൻ​ലാ​ലി​ന്റെ നൈ​സ​ർ​ഗി​ക അ​ഭി​ന​യ​വും എ​ക്‌​സ്‌​പ്രെ​ഷ​നു​ക​ളും, ശ​രീ​ര​ഭാ​ഷ​യും, ശ​ബ്ദം ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യും എ​ല്ലാ​മി​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഏ​താ​നും നു​റു​ങ്ങു നി​മി​ഷ​ങ്ങ​ൾ നേ​രി​ൽ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​കും ച​ട​ങ്ങ്. ത​മാ​ശ നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യും ഗൗ​ര​വ​വു​മാ​യ കു​ടും​ബ​നാ​യ​ക​നാ​യും ആ​ക്ഷ​ൻ താ​ര​മാ​യും വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞ പ്രി​യ​താ​ര​ത്തെ കാ​ണാ​ൻ ആ​രാ​ധ​ക​ർ ഒ​ഴു​കി​യെ​ത്തു​മെ​ന്ന്​ ഉ​റ​പ്പ്.

ച​ട​ങ്ങ്​ ആ​ഘോ​ഷ​പൂ​ർ​ണ​മാ​ക്കാ​ൻ ലാ​ൽ സി​നി​മ​ക​ളു​ടെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത​നി​ശ​യൊ​രു​ക്കി വി​ധു​പ്ര​താ​പ്, ലി​ബി​ൻ, മൃ​ദു​ല വാ​ര്യ​ർ, ശ്രേ​യ ജ​യ​ദീ​പ്, ശ്രു​തി ശി​വ​ദാ​സ്, മ​നോ​ജ്​ ജോ​ർ​ജ്, അ​ര​വി​ന്ദ്​ തു​ട​ങ്ങി​യ​വ​രും നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി റം​സാ​നും വേ​ദി​യി​​ലെ​ത്തും.

മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ മൊ​ഞ്ചു​മാ​യി ‘ഇ​ഷ്​​ഖ്​’

മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത​യു​ടെ ന​ന​വു​ള്ള ഓ​ർ​മ​ക​ളി​ൽ എ​ന്നും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​താ​ണ്. മാ​പ്പി​ള​പ്പാ​ട്ടി​ന്റെ താ​ള​വും ല​യ​വു​മെ​ല്ലാം മ​ല​യാ​ളി​ക്ക്​ പ​രി​ചി​ത​മാ​യ സം​ഗീ​ത​ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​തും മ​ത, ജാ​തി ഭി​ന്ന​ത​ക​ൾ​ക്ക​തീ​ത​മാ​യി ആ​സ്വ​ദി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണ്. വി​വാ​ഹ​വേ​ദി​ക​ളി​ലും ക​ലാ​പ​രി​പാ​ടി​ക​ളി​ലും മാ​ത്ര​മ​ല്ല, മ​ല​യാ​ള സി​നി​മ​ക​ളി​ലും മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. ഭാ​ഷ​യു​ടെ അ​തി​രു​ക​ളും ക​ട​ന്ന് മാ​പ്പി​ള​പ്പാ​ട്ടി​ന്​ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ശ്വാ​സ​ത്തി​നും സം​സ്‌​കാ​ര​ത്തി​നും അ​പ്പു​റം സ്നേ​ഹ​ത്തി​ന്റേ​താ​യ ലോ​ക​മാ​ണ്​ ഈ ​ഗാ​ന​ലോ​കം തു​റ​ന്നി​ട്ട​ത്.

 ഒ​രു ദേ​ശ​ത്തെ മു​ഴു​വ​ൻ താ​ള​ത്തി​ൽ നൃ​ത്തം ചെ​യ്യി​ക്കു​ന്ന ഗാ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ മ​ഹാ​പ്ര​തി​ഭ​ക​ൾ​ക്ക്​ ആ​ദ​ര​വ്​ ന​ൽ​കു​ന്ന ച​ട​ങ്ങ്​​ കൂ​ടി​യാ​കും ‘ക​മോ​ൺ കേ​ര​ള’​യി​ലെ ‘ഇ​ഷ്​​ഖ്​’. മേ​യ്​ 10ന്​ ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ്​ മ​ല​യാ​ളി​യെ ആ​സ​വാ​ദ​ന​ത്തി​ന്‍റെ പു​തി​യ ലോ​ക​ത്തേ​ക്ക്​ ആ​ന​യി​ക്കു​ന്ന ‘ഇ​ഷ്​​ഖ്​’ അ​ര​ങ്ങേ​റു​ന്ന​ത്. ക​ണ്ണൂ​ർ ശ​രീ​ഫ്, അ​ഫ്​​സ​ൽ, ശ്രു​തി ശി​വ​ദാ​സ്, മെ​റി​ൻ ഗ്രി​ഗ​റി, സ​ജി​ലി സ​ലീം, ശ്രേ​യ ജ​യ​ദീ​പ്​ എ​ന്നി​ങ്ങ​​നെ ആ​സ്വ​ദ​ക​ലോ​കം കേ​ൾ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ധു​ര ശ​ബ്​​ദ​ങ്ങ​ളെ​ല്ലാം ഈ ​സാ​യാ​ഹ്ന​ത്തി​ൽ ഒ​രു​മി​ച്ചെ​ത്തും. മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ മൊ​ഞ്ചി​ൽ ല​യി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക പ​രി​പാ​ടി ‘ക​മോ​ൺ കേ​ര​ള’​യി​ൽ ആ​ദ്യ​മാ​ണെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

സ​ൽ​മാ​ൻ അ​ലി ലൈ​വ്​ ഇ​ൻ യു.​എ.​ഇ

ഇ​ന്ത്യ​ൻ സം​ഗീ​ത​രം​ഗ​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ യു​വ​ഗാ​യ​ക​രി​ലൊ​രാ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന താ​ര​മാ​ണ്​ സ​ൽ​മാ​ൻ അ​ലി. ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്ത് ത​ന്റെ മ​നോ​ഹ​ര​മാ​യ ശ​ബ്ദ​ശ​ക്തി​യി​ലൂ​ടെ ഒ​ര​പൂ​ർ​വ​മാ​യ സ്ഥാ​നം അ​ദ്ദേ​ഹം ഇ​തി​ന​കം നേ​ടി​യി​ട്ടു​ണ്ട്. സ​ൽ​മാ​ന്റെ ജീ​വി​ത​ത്തി​ലെ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യ​ത് 2018ലെ ​ഇ​ന്ത്യ​ൻ ഐ​ഡോ​ൾ സീ​സ​ൺ 10 ആ​യി​രു​ന്നു. ഹി​ന്ദു​സ്ഥാ​നി ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലെ പ്രാ​വീ​ണ്യം വെ​ളി​പ്പെ​ട്ട ഈ ​മ​ൽ​സ​ര​ത്തി​ലൂ​ടെ താ​ര​പ​ദ​വി​യി​ലേ​ക്ക്​ അ​തി​വേ​ഗം വ​ള​രു​ക​യാ​യി​രു​ന്നു ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

 ഇ​ന്ന്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​യാ​ലും സ്​​റ്റേ​ജു​ക​ളി​ലാ​യാ​ലും സ​ൽ​മാ​ൻ അ​ലി​യു​ടെ ശ​ബ്​​ദ​ത്തി​ന്​ കേ​ൾ​വി​ക്കാ​രേ​റെ​യു​ണ്ട്. സ​ൽ​മാ​ൻ അ​ലി എ​ന്ന അ​തു​ല്യ പ്ര​തി​ഭ ഷാ​ർ​ജ​യി​ലെ ഒ​രു വേ​ദി​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്നു എ​ന്ന​ത്​ ഇ​ത്ത​വ​ണ​ത്തെ ക​മോ​ൺ കേ​ര​ള​യു​ടെ പ്ര​ധാ​ന സ​വി​ഷേ​ശ​ത​യാ​ണ്. മേ​യ്​ 09 വെ​ള്ളി​യാ​ഴ്ച​ത്തെ സം​ഗീ​ത​സ​ന്ധ്യ​യെ ന​യി​ക്കു​ന്ന​ത്​ അ​ദ്ദേ​ഹ​മാ​യി​രി​ക്കും. മ​ല​യാ​ള​ത്തി​നു​മ​പ്പു​റം ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തെ സ്​​നേ​ഹി​ക്കു​ന്ന വ​ലി​യ ആ​രാ​ധ​ക സ​മൂ​ഹം ഷാ​ർ​ജ എ​ക്സ്​​പോ സെ​ൻ​റ​റി​ൽ ആ ​മ​ധു​ര സം​ഗീ​തം ആ​സ്വ​ദി​ക്കാ​ൻ ഒ​ഴു​കി​യെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ല​മാ​ൻ അ​ലി​ക്കൊ​പ്പം ഭൂ​മി​ക മാ​ലി​കും കൂ​ടി ചേ​രു​മ്പോ​ൾ ഗ​സ​ലും ഖ​വാ​ലി​യും അ​ട​ക്ക​മു​ള്ള ചേ​രു​വ​ക​ൾ ഒ​ത്തു​ചേ​ർ​ന്ന വി​സ്മ​യ സാ​യാ​ഹ്ന​ത്തി​ന്​ ത​ന്നെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ൻ​റ​ർ സാ​ക്ഷ്യം​വ​ഹി​ക്കും.

പെൺകരുത്തിന്​​ ആദരം

ജീവിതത്തിന്‍റെ വിവിധ തുറകളിൽ വിജയം നേടിയ പ്രഗത്ഭ വനിതകൾക്ക്​ ആദരമേകാൻ ഇത്തവണയും കമോൺ കേരള വേദിയൊരുക്കും. ഇൻഡോ അറബ്​ എക്സലൻസ്​ അവാർഡിന്‍റെ ഏഴാമത്​ എഡിഷനിലാണ്​ ഇത്തവണ ഇന്ത്യയിലും യു.എ.ഇയിലുമുള്ള പെൺകരുത്തിന്​ ആദരവ്​ അർപ്പിക്കുന്നത്​.

 ജീവിത വിജയം നേടിയവർക്കുള്ള ആദരം മാത്രമല്ല ഈ അവാർഡ്​. മറ്റുള്ളവർക്ക്​ ജീവിതത്തിൽ വിജയം നേടാനുള്ള പ്രചോദനം കൂടിയാണിത്​. സംസ്കാരം, സാഹിത്യം, കായികം, സാ​ങ്കേതികവിദ്യ, ബിസിനസ്​ തുടങ്ങിയ രംഗങ്ങളിൽ ശ്രദ്ധേയരായ നിരവധി പേരാണ്​ കഴിഞ്ഞ വർഷങ്ങളിൽ ഈ അവാർഡ്​ നേടിയത്​. ഇത്തവണയും പ്രഗൽഭ വനിതകൾ വേദിയിലെത്തും.

പ്രോപർട്ടി ഷോ

സ്വന്തമായി വീട്​ വെക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അപ്​ഡേഷനുകൾ ലഭ്യമാവുന്ന ഇടമാണ്​ കമോൺ കേരളയിലെ ‘പ്രോപർട്ടി ഷോ’. വീട്​ എവിടെ വെക്കണം, എപ്പോൾ നിർമിക്കണം, എത്ര കുറഞ്ഞ്​ ചെലവിൽ ലഭിക്കും, മികച്ച ബാങ്കിങ്​ ഓപഷൻ എന്താണ്​, ആരിൽ നിന്ന്​ വീട്​ വാങ്ങാം, എത്ര വർഷത്തേക്ക്​ ഇ.എം.ഐ ലഭ്യമാകും, അതിന്​ വേണ്ട രേഖകൾ എന്തെല്ലാമാണ്​ തുടങ്ങിയ സംശയങ്ങൾക്കെല്ലാം കൃത്യവും വ്യക്​തവുമായ മറുപടി ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വേദിയാണ്​ പ്രോപാർട്ടീ ഷോ. മേളയുടെ മൂന്നു ദിവസവും രാവി​ലെ 10 മുതൽ രാത്രി വരെ പ്രോപർട്ടി ഷോ അരങ്ങേറും. വീട്​ നിർമാണവുമായി ബന്ധപ്പെട്ട ഏത്​ സംശയവും ഇവിടെ നിന്ന്​ ദൂരീകരിക്കാം. നിർമാണ രംഗത്ത്​ പ്രവർത്തിക്കുന്ന കേരളത്തിലേയും യു.എ.ഇയിലേയും ഏറ്റവും പ്രമുഖരായ നിർമാതാക്കളാണ്​ പ്രോപർട്ടീ ഷോയിൽ പ​ങ്കെടുക്കുന്നത്​. സ്വപ്നവീടുകളുടെ ഡിസൈനിങ്ങുമായി ബന്ധപ്പെട്ടും ഇന്‍റീരിയർ, എക്സ്റ്റീരിയർ മേഖലയിലും വിദഗ്​ധർ നിങ്ങളോട്​ സംസാരിക്കും. മികച്ച ഓഫറുകളെ കുറിച്ച്​ അറിയാനും സ്വന്തമായി സ്വപ്നക്കൂടുകൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഏവർക്കും പ്രോപർട്ടീ ഷോ സന്ദർശിക്കാം. https://cokuae.com  എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത്​ പരിപാടിയിൽ പ​ങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്​ +971556139367 

‘ഷെഫ്​ മാസ്റ്റർ’​

മലയാളിക്ക്​ ലോകത്തെ അപൂർവ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയ പ്രമുഖ പാചക വിദഗ്​ധനായ ഷെഫ്​​ പിള്ള നയിക്കുന്ന സെഷനാണ്​ ഷെഫ്​ മാസ്റ്റർ. കമോൺ കേരളയുടെ പിന്നിട്ട സീസണുകളിലെല്ലാം പ്രവാസികളുടെ കയ്യടി നേടിയ താരമാണ്​ ഷെഫ്​ പിള്ള. അദ്ദേഹം അവതരിപ്പിച്ച ഫിഷ്​ നിർവാണ ഇപ്പോഴും മലയാളിയുടെ തീൻമേശയിൽ സൂപ്പർ ഹിറ്റായി തുടരുകയാണ്​. ഇത്തവണയും പുതിയ രുചികൾ പരിചയപ്പെടുത്താനും പാചക രഹസ്യങ്ങൾ പങ്കുവെക്കാനും ഷെഫ്​ പിള്ള കമോൺ കേരളയിലെത്തും. ഷാർജ എക്സ്​പോ സെന്‍ററിൽ മേയ്​ 10ന്​ ഉച്ചക്ക്​ രണ്ട്​ മുതലാണ്​ ഷെഫ്​ പിള്ള നയിക്കുന്ന ഷെഫ്​ മാസ്റ്റർ വർക്ക്​ ഷോപ്പ് അരങ്ങേറുക. ലൈവ് കുക്കിങ് ക്ലാസും ടിപ്സുകളുമായി കമോൺ കേരളയിലെത്തുന്ന ഷെഫ്​ പിള്ള സദസിനെ കൈയിലെടുക്കും. പാചകവുമായി ബന്ധപ്പെട്ട എന്ത്​ ചോദ്യവും പിള്ളയോട്​ ചോദിക്കാം. രുചികരമായ ഭക്ഷണമുണ്ടാക്കുന്നതിന്‍റെ ടിപ്സുകളും അദ്ദേഹം പറഞ്ഞു തരും. ഭക്ഷണ മേഖലയിൽ ബിസിനസ് നടത്തുന്നവർക്കും പുതുസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഉപദേശങ്ങൾ പ്രിയപ്പെട്ട ഷെഫിൽ നിന്ന്​ നേരിട്ട്​ കേട്ടറിയാം. സാമൂഹിക മാധ്യമങ്ങളിലെ താരം കൂടിയായ ഷെഫ്​ പിള്ളയുടെ വൈറൽ രുചികൾ ആസ്വദിച്ചറിയാനും അതേകുറിച്ച്​ പഠിക്കാനും പരീക്ഷണം നടത്താനുമുള്ള വഴികൾ ​കമോൺ കേരളയുടെ ഷെഫ്​ മാസ്റ്റർ പരിപാടിയിലുണ്ടാകും.

തത്സമയ പാചക പരീക്ഷണങ്ങളും നേരിൽ കണ്ടറിയാം. https://cokuae.com/chef-master എന്ന ലിങ്ക്​ വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത്​ ​പരിപാടിയിൽ പ​ങ്കെടുക്കാം. 

‘ദംദം ബിരിയാണി കോൺടസ്റ്റ്’​

ഗൾഫ്​ മാധ്യമം കമോൺ കേരളയുടെ ഏഴാമത്​ എഡിഷനിൽ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാണ്​ ദംദം ബിരിയാണി മത്സരം. മേയ്​ ഒമ്പത്​, 10 തീയതികളിലായി ഷാർജ എക്സ്​പോ സെന്‍ററിലാണ്​ ബിരിയാണി ഉണ്ടാക്കുന്നവരുടെ രുചിയുള്ള മത്സരം അരങ്ങേറുക. രണ്ട്​ ദിവസവും വൈകിട്ട്​ 4.30 മുതൽ നടക്കുന്ന മത്സത്തിനായുള്ള രജിസ്​ട്രേഷൻ തുടരുകയാണ്​. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ https://cokuae.com/dum-dum-biriyani എന്ന ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ശേഷം നല്ല ഒന്നാന്തരം ബി​രി​യാ​ണി ഉ​ണ്ടാ​ക്കി അ​തി​ന്‍റെ അ​ഞ്ച്​ മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ +971556139367 എ​ന്ന ന​മ്പ​റി​ൽ അ​യ​ച്ചു ന​ൽ​ക​ണം. ബി​രി​യാ​ണി​യെ​ക്കു​റി​ച്ചു​ള്ള മൂ​ന്നു മി​നി​റ്റി​ൽ ക​വി​യാ​ത്ത ചെ​റു വിവരണവും ബിരിയാണിയുടെ ഫോട്ടോയും അ​യ​ക്ക​ണം. അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കായിരിക്കും മത്സരിക്കാൻ അവസരം. ഒരു ദിവസം 50 പേർ തമ്മിലായിരിക്കും മത്സരം. സെ​മി ഫൈ​ന​ൽ മ​ത്സ​ര​മാ​ണ്​ കമോൺ കേരള വേദിയിൽ ന​ട​ക്കു​ക. 50 പേരിൽ ഉൾപ്പെടുന്ന മത്സരാർഥികൾ ഏറ്റവും രുചിയേറിയ ബിരിയാണി ഉണ്ടാക്കി മത്സര വേദിയിൽ കൊണ്ടുവരണം. സെ​ലി​ബ്രി​റ്റി ഷെ​ഫു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ബി​രി​യാ​ണി​ക​ൾ വിലയിരുത്തും. രണ്ട്​ ദിവസ​ത്തേയും മത്സരാർഥികളിൽ നിന്ന്​ ഫൈനൽ മത്സരത്തിന്​ യോഗ്യത നേടുന്ന 30 പേരെ കമോൺ കേരളയുടെ മൂന്നാം ദിനമായ മേയ്​ 11ന് പ്രധാന വേദിയിൽ പ്രഖ്യാപിക്കും. ഫൈനലിൽ എത്തുന്നവർക്ക്​ ആകർഷകമായ സമ്മാനമായിരിക്കും ലഭിക്കുക. ഫൈനൽ മത്സരം ക​മോ​ൺ കേ​ര​ള​ക്കു​​ശേ​ഷം മറ്റൊരു വേദിയിൽ സംഘടിപ്പിക്കും. ഇതിൽ ഒ​ന്നാം സ്ഥാ​നം നേടുന്നവർക്ക്​​ 25,000 ദി​ർ​ഹമും രണ്ട്​, മൂന്ന്​ സ്ഥാനക്കാർക്ക്​ യഥാക്രമം 15,000, 8,000 ദി​ർ​ഹവും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ +971556139367

‘ക്യാമ്പസ്​ ബീറ്റ്​സ്​’

ഷാർജ: സ്കൂൾ ക്യാമ്പസിൽ നിന്നുള്ള സംഗീതത്തിന്‍റെ പുതു താളം ആസ്വദിക്കാൻ അവസരമൊരുക്കുന്ന മത്സരമാണ്​ കമോൺ കേരളയിലെ ‘ക്യാമ്പസ്​ ബീറ്റ്​സ്​’. മേയ്​ 10ന്​ വൈകിട്ട്​ മൂന്നു മുതലാണ്​ മത്സരം. യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളുടെ സർഗാത്​മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ വേറിട്ട മത്സരം സംഘടിപ്പിക്കുന്നത്​. https://cokuae.com/campus-beats എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത സ്കൂളുകളിൽ നിന്ന്​ തെരഞ്ഞെടുത്ത ആറ്​ ടീമുകളാണ്​​ കമോൺ കേരള വേദിയിൽ മാറ്റുരക്കുക. പ്രമുഖർ അടങ്ങുന്ന ജഡ്​ജിങ്​ പാനൽ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആകർഷകമായ സമ്മാനങ്ങളാണ്​ വിജയികളെ കാത്തിരിക്കുന്നത്​. മത്സരത്തിന്‍റെ കൂടുതൽ വിവരങ്ങൾക്ക്​ 0556139367

ഡസർട്ട്​ മാസ്റ്റർ​

പാചക കലയിൽ വൈഭവമുള്ളവർക്ക്​ തിളങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ്​ ‘ഡസർട്ട്​ മാസ്റ്റർ’ വേദി​. കമോൺ കേരളയുടെ ആദ്യ ദിനമായ മേയ്​ ഒമ്പതിന്​ മൂന്നു​ മുതൽ ആറു വരെ മിനി സ്​റ്റേജിലാണ്​ മത്സര വേദി. പാചക കലയിൽ താൽപര്യമുള്ള, യു.എ.ഇ നിവാസികളായ ആർക്കും രജിസ്​ട്രേഷൻ വഴി മത്സരത്തിൽ പ​ങ്കെടുക്കാം. പ്രാഥമിക റൗണ്ടിൽ വിജയിക്കുന്നവരെയാണ്​ ഗ്രാൻഡ്​ ഫിനാലെ വേദിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ മത്സരിപ്പിക്കുക. മത്സരാർഥികൾ ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. പ്രാഥമിക റൗണ്ടിൽ പ​ങ്കെടുക്കാനുള്ള രജിസ്​ട്രേഷൻ തുടരുകയാണ്​. നിങ്ങൾ ചെയ്യേണ്ടത്​ ഇത്രമാത്രം. ഏറ്റവും മികച്ച വിഭവം ഉണ്ടാക്കി അതിന്‍റെ ഫോട്ടോയും ചേരുവകളുടെ വിവരങ്ങളും +971556139367 എന്ന നമ്പറിലേക്ക്​ വാട്​സാപ്പ്​ ചെയ്യുക. ഇതിൽ നിന്ന്​ തെരഞ്ഞെടുക്കുന്ന 20 പേരായിരിക്കും കമോൺ കേരള വേദിയിൽ മത്സരിക്കുക.

മത്സരത്തിന്​ ആവശ്യമായ ഇന്‍റക്ഷൻ കുക്കർ, അവൻ, മിക്സർ, വെള്ളം, ഫ്രിഡ്ജ്​, ആ​പ്രോൺ, തൊപ്പി, ടേബ്​ൾ, ഭക്ഷ്യ വസ്തുക്കൾ വൃത്തിയാക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ മത്സരവേദിയിൽ സംഘാടകർ ഒരുക്കും. മത്സരത്തിന്‍റെ മറ്റ്​ നിബന്ധനകളും നിർദേശങ്ങളും വെബ്​സൈറ്റിൽ നിന്ന്​ അറിയാം. രജിസ്​ട്രേഷൻ സൗജന്യമാണ്​. https://cokuae.com/dessert-master ലിങ്കിൽ കയറിയും രജിസ്റ്റർ ചെയ്യാം.

സ്വപ്ന​ യാത്ര, കുറഞ്ഞ ചെലവിൽ​ ഷോപ്പിങ്​

ചെറിയ ചെലവിൽ വലിയ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ ഉ​പദേശ നിർദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന വേദിയാണ്​ കമോൺ കേരളയിലെ ‘ഡ്രീം ഡെസ്റ്റിനേഷൻ’. അവധിക്കാല യാ​ത്രകൾ മുൻകൂട്ടി ബുക്ക്​ ചെയ്യാനും യാത്രയുടെ ഒരുക്കങ്ങളെ കുറിച്ച്​ അറിയാനുമുള്ള അവസരം ‘ഡ്രീം ഡെസ്റ്റിനേഷനി’ൽ ലഭ്യമാകും. യു.എ.ഇയിലേയും കേരളത്തിലേയും പ്രമുഖ ട്രാവൽ ഏജന്‍റുമാരാണ്​ ഡ്രീം ഡെസ്റ്റിനേഷനിന്‍റെ ഭാഗമാണ്​​. അവരുടെ പാക്കേജുകൾ സന്ദർശകർക്ക്​ നേരിൽ ചോദിച്ചറിയാം. മേള നഗരിയിലെത്തുന്നവർക്കായി പ്രത്യേക ഓഫറുകളുമുണ്ടാകും. യാത്രാ ടിക്കറ്റ്​, ഹോട്ടൽ, റിസോർട്ട്​, ഭക്ഷണം, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി ബുക്ക്​ ചെയ്യാം. ഇതുവഴി കൃത്യമായ പ്ലാനിങ്ങോടെ അടുത്ത അവധിക്കാലത്ത്​ യാത്രക്കൊരുങ്ങാം. പ്ലാനിങ്ങിലെ പിഴവ്​ മൂലമുണ്ടാകുന്ന പാഴ് ചെലവുകൾ ഒഴിവാക്കാൻ ഇതുവഴി കഴിയും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിൽ ഹോട്ടലുകളും റിസോർട്ടുകളും ബുക്ക്​ ചെയ്യാനും കഴിയും.

മേളനഗരിയിലെ മറ്റൊരു ആകർഷണമാണ്​ ‘കമോൺ കേരള ബസാർ’. ലോകോത്തര ബ്രാൻഡുകൾ ഉൾ​പെടെ പ്രത്യേക ഓഫറോടെ ഇവിടെ അണിനിരക്കും. വിലക്കിഴിവിൽ ഗുണനിലവാരമുള്ള ഫാഷൻ ഉൽപന്നങ്ങളുമായി മടങ്ങാം. മാർക്കറ്റിലിറങ്ങുന്ന ഏറ്റവും പുതിയ ​ട്രെൻഡിനൊപ്പമായിരിക്കും ഷോപ്പിങ്​ ബസാറിന്‍റെ യാത്ര. കുടുംബ സമേതം എക്സ്​പോസെന്‍ററിലെത്തുന്നവർക്കും യുവജനങ്ങൾക്കും മികച്ച വിരുന്നായിരിക്കും ഷോപ്പിങ്​ ബസാർ ഒരുക്കുക. മേളയുടെ മൂന്ന്​ ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. 

‘സിങ്​ ആൻഡ്​ വിൻ’

പാടാൻ അറിയുന്നവർക്ക്​ സ്വന്തം കഴിവ്​ ലോകത്തിന്​ മുന്നിൽ പ്രദർശിപ്പിക്കാനും ഒപ്പം കൈ നിറയെ സമ്മാനം നേടാനുമുള്ള സുവർണാവസരമാണ്​ കമോൺ കേരളയിലെ ‘സിങ്​ ആൻഡ്​ വിൻ’ മത്സരം. ഷാർജ എക്സ്​പോ സെന്‍ററിൽ മേയ്​ 11ന് വൈകിട്ട്​ മൂന്നു മുതൽ​ മിനി സ്​റ്റേജിലാണ്​ പാട്ടിന്‍റെ പാലാഴി തീർക്കുന്ന മത്സരം നടക്കുക. 10 വയസ്സ്​ പൂർത്തിയാക്കിയ യു.എ.ഇയി​ൽ താമസിക്കുന്ന ആർക്കും മത്സരത്തിൽ പ​ങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യാം. ആകർഷകമായ സമ്മാനങ്ങളാണ്​ വിജയികളെ കാത്തിരിക്കുന്നത്​. പ്രാഥമിക റൗണ്ടിൽ നിന്ന്​ തെരഞ്ഞെടുത്ത 100 പേരാണ്​ കമോൺ കേരള വേദിയിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുക. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നവർ തിരിച്ചറിയൽ കാർഡ്​ കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്​ +971556139367

ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ

കമോൺ കേരളയുടെ ഏഴാമത്​ എഡിഷനിൽ അവതരിപ്പിക്കുന്ന ഏറ്റവും ആകർഷകമായ പുതിയ വിഭവമാണ്​ ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ എന്ന പേരിട്ടിരിക്കുന്ന ഫാഷൻ ഷോ മത്സരം. ഫാഷൻ രംഗത്ത്​ തിളങ്ങാൻ ആഗ്രഹിക്കുന്ന കൊച്ചു കൂട്ടുകാർക്ക്​ ഫാഷൻ റാംപിൽ തിളങ്ങാനും ഒപ്പം കൈനിറയെ സമ്മാനം നേടാനുമുള്ള അവസരമാണ്​ ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ ഒരുക്കുന്നത്​. ഫാഷൻ രംഗത്തെ പുതിയ പ്രവണതകൾക്കനുസരിച്ച്​ അണിഞ്ഞൊരുങ്ങാൻ താൽപര്യമുള്ള, ആറു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്​ മത്സരത്തിൽ പ​ങ്കെടുക്കാം. തികച്ചും കുടുംബ സൗഹൃദപരമായ അന്തരീക്ഷത്തിലാണ്​ മത്സരം ഒരുക്കുക. കമോൺ കേരളയുടെ ആദ്യ ദിനമായ മേയ്​ ഒമ്പതിന്​ വൈകിട്ട്​ മൂന്നു മുതൽ അഞ്ചുമണിവരെയാണ്​ മത്സരം. സ്വന്തം കുട്ടികളെ ഭംഗിയായി അണിയിച്ചൊരുക്കാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് https://cokuae.com/twinkle-twinkle-little-star ന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ശേഷം കുട്ടികളെ ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിപ്പിച്ച്​ ഫോട്ടോ എടുത്ത്​ +971556139367 എന്ന നമ്പറിൽ വാട്​സാപ്പ്​ ചെയ്യണം.

ഇതിൽ നിന്ന്​ തെരഞ്ഞെടുക്കുന്ന 50 കുട്ടികൾക്കായിരിക്കും കമോൺ കേരളയിൽ ഒരുക്കുന്ന ഫാഷൻ റാംപിൽ മത്സരിക്കാൻ അവസരം ലഭിക്കുക. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നവർക്കുള്ള തീമുകൾ സംഘാടകർ നിർദേശിക്കും. ഫാഷൻ രംഗത്തെ പ്രമുഖരായിരിക്കും വിധികർത്താക്കൾ. ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനങ്ങൾ നേടുന്നവർക്ക്​ ആകർഷകമായ സമ്മാനങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. മത്സരവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും +971556139367 നമ്പറിൽ ബന്ധപ്പെടാം.

‘ലൈറ്റ്സ്​ ക്യാമറ ആക്ഷൻ’

ഷാർജ: ഗൾഫ്​ മാധ്യമം കമോൺ കേരളയിൽ പ്രേക്ഷകരുമായി സംവദിക്കാൻ എത്തുന്നത്​ മലയാള സിനിമയിലെ പ്രമുഖർ. മേയ്​ ഒമ്പത്​, 10, 11 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍റിലാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ​ മേള അരങ്ങേറുന്നത്​. ഇതിൽ മേയ്​ 10ന്​ ഉച്ചക്ക്​ 2.30 മുതൽ മിനി സ്​റ്റേജിൽ നടക്കുന്ന ‘ലൈറ്റ്​സ്​ ക്യാമറ ആക്ഷൻ’ എന്ന പരിപാടിയിലാണ്​ മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്​, ചിദംബരം, ദേശീയ അവാർഡ്​ ജേതാവായ അഭിനേത്രി സുരഭി ലക്ഷ്മി എന്നിവർ പ​ങ്കെടുക്കുക. ഒരു മറവത്തൂർ കനവിലൂടെ സംവിധാന രംഗത്ത്​ അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ​അറബിക്കഥ, മ്യാവു തുടങ്ങിയ സിനിമകളിലൂടെ പ്രവാസ ലോകത്തെ അനുഭവ കഥകൾ മനോഹരമായി ആവിഷ്കരിച്ച സംവിധായകനാണ്​​. തന്‍റെ പുതിയ സിനിമ വിശേഷങ്ങളെ കുറിച്ചും സിനിമയുടെ കാണാപ്പുറങ്ങളെ കുറിച്ചും ലാൽജോസ്​ വേദിയിൽ സംസാരിക്കും. അടുത്തിടെ മലയാള സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ട മഞ്ഞുമ്മൽ ബോയ്​സ്​ എന്ന സിനിമയുടെ സംവിധായകനായ​ ചിദംബരവും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. കുഞ്ഞുവേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക്​ കടന്നുവന്ന സുരഭി ലക്ഷ്മി വേറിട്ട അഭിനയ ശൈലിയിലൂടെ​ പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയാണ്​. 2016ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങ്​ എന്ന ചിത്രത്തിലെ അഭിനയത്തിന്​ മികച്ച നടിക്കുള്ള ദേശീയ അവാർഡ്​ നേടി​. തന്‍റെ സ്വതസിദ്ധമായ ശൈലിയിലുള്ള സംസാരത്തിലൂടെ സുരഭിയും പ്രേക്ഷകരുമായി വേദിയിൽ സംവദിക്കും​. ഹിറ്റ്​ എഫ്​.എം ആർ.ജെ ജോൺ ആണ്​ മോഡറേറ്റർ. സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനുള്ള അവസരം സന്ദർശകർക്കുണ്ടായിരിക്കും. https://cokuae.com/lights-camera-action   എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത്​ പരിപാടിയിൽ പ​ങ്കെടുക്കാം.

അലുമ്നി ഇംപാക്ട്​ അവാർഡ്

സാമൂഹിക ബന്ധങ്ങൾക്ക്​ കരുത്തുപകരുന്ന യു.എ.ഇയിലെ ഏറ്റവും മികച്ച കോളജ്​ അലുമ്​നി കൂട്ടായ്മകൾക്ക്​ ആദരമൊരുക്കുന്ന പുതു സംരംഭമാണ്​​ ‘അലുമ്​നി ഇംപാക്ട്​ അവാർഡ്​’.

യു.എ.ഇയിലെ ഏറ്റവും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മികച്ച അലുമ്നികളെ കണ്ടെത്തി ആദരിക്കുകയാണ്​ അവാർഡിന്‍റെ ലക്ഷ്യം. യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്​ചാത്തലത്തിലാണ്​ സംരംഭം നടപ്പിലാക്കുന്നത്​. അപേക്ഷ സമർപ്പിച്ച അലുമ്നികളിൽ നിന്ന്​ തെരഞ്ഞെടുത്ത മികച്ച 10 അലുമ്നികളെ ഷാർജ എക്സ്​പോ സെന്‍ററിൽ അരങ്ങേറുന്ന ‘കമോൺ കേരള’ വേദിയിൽ വെച്ച്​ ആദരിക്കും. പത്ത്​ എൻട്രികളിൽ നിന്ന്​ ഏറ്റവും മികച്ച ഒരു അലുമ്നി കൂട്ടായ്മയെ ​കമോൺ കേരളയുടെ വേദിയിൽ പ്രഖ്യാപിക്കും. 

ലിറ്റിൽ ആർട്ടിസ്റ്റ്​

ചിത്രകലയുടെ ലോകത്ത്​ പിച്ചവെക്കുന്ന കുട്ടിക്കലാകാരൻമാർക്ക്​​ വലിയ കാൻവാസിൽ തങ്ങളുടെ കഴിവുകൾ ലോകത്തിന്​ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുന്നതാണ്​ കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ്​ മത്സരം. മേയ്​ ഒമ്പത്​, 10, 11​ തീയതികളിലായി ഷാർജ എക്സ്​പോ സെന്‍ററിലാണ്​ മത്സരം അരങ്ങേറുക. ജൂനിയർ, സിനിയർ വിഭാഗങ്ങളിലായാണ്​ മത്സരം. കെ.ജി ക്ലാസ്​ മുതൽ രണ്ടാം ക്ലാസ്​ വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും ഗ്രേഡ്​ മൂന്നു മുതൽ അഞ്ചുവരെയുള്ള കുട്ടികൾ സീനിയർ വഭാഗത്തിലുമാണ്​ ഉൾപ്പെടുക. ജൂനിയർ വിഭാഗത്തിന്​ കളറിങ്​ മത്സരവും സീനിയർ വിഭാഗം കുട്ടികൾക്ക്​ ചിത്രരചന മത്സരവുമാണ്​ സംഘടിപ്പിക്കുന്നത്​. കമോൺ കേരള വേദിയിൽ മൂന്നു ദിവസവും രാവിലെ 10 മുതൽ 12 വരെയാണ്​ മത്സരം. തങ്ങളുടെ കുട്ടികളെ മത്സരത്തിൽ പ​ങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക്ലിhttps://cokuae.com/little-artist ങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്​ +971556139367. ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനം നേടുന്നവർക്ക്​ യഥാക്രമം 2,500, 1500, 1000 ദിർഹം സമ്മാനമായി ലഭിക്കും. സീനിയർ വിഭാഗത്തിൽ ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനം നേടുന്നവർക്ക്​ യഥാക്രമം 3,000, 2,000, 1000 ദിർഹം സമ്മാനമായി ലഭിക്കും.

Tags:    
News Summary - come on kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.