ഷാർജ: ഇന്തോ-അറബ് വാണിജ്യ, സാംസ്കാരിക സൗഹൃദ ചരിത്രത്തിൽ പുതുചരിതം കുറിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘കമോൺ കേരള’ സാംസ്കാരിക വിനിമയ സംഗമത്തിന് യു.എ.ഇയിലെ സുപ്രധാന സാംസ്കാരിക പ്രവർത്തനകേന്ദ്രമായ ഷാർജ എക്സ്പോ സെൻററിെൻറ അംഗീകാരം.
ജി.സി.സി രാഷ്ട്രങ്ങളിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക മേളയായ കമോൺ കേരളക്ക് എക്സ്പോ സെൻററിൽ ഏറ്റവുമധികം ജനങ്ങളെ ആകർഷിച്ച സർക്കാറിതര പരിപാടി എന്ന ബഹുമതിയാണ് ലഭിച്ചത്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ കഴിഞ്ഞ ജനുവരി 25, 26, 27 തീയതികളിൽ അരങ്ങേറിയ മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒന്നരലക്ഷത്തിലേറെ സന്ദർശകരാണ് എത്തിച്ചേർന്നത്.
സംസ്കാരങ്ങൾ പരസ്പരം ബഹുമാനിച്ച് വളരുക, തങ്ങൾ ആർജിച്ച പുരോഗതി ലോകത്തിന് മുഴുവൻ ഗുണകരമാക്കി മാറ്റുക എന്ന ശൈഖ് സുൽത്താെൻറ ദർശനത്തിലൂന്നിയ പരിപാടികളാണ് കമോൺ കേരളയിൽ അരങ്ങേറിയതെന്ന് എക്സ്പോ സെൻറർ അധികൃതർ അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ സമൂഹത്തെയും സംസ്കാരത്തെയും എന്നും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. ഇൗ ബന്ധം ശക്തിപ്പെടുത്തുന്നതിന് ‘ഗൾഫ് മാധ്യമം’ നടത്തിയ ശ്രമം ഏറെ അഭിനന്ദനമർഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
കേരളത്തിലെ ചെറുകിട-സ്റ്റാർട്ട്അപ് സംരംഭകർ മുതൽ ഗൾഫ് മേഖലയിലെ വ്യവസായ പ്രമുഖർ വരെ അണിചേർന്ന കമോൺ കേരളയിൽ ഒട്ടനവധി വ്യാപാരധാരണകളും ഉരുത്തിരിഞ്ഞിരുന്നു. യു.എ.ഇയിലെ പ്രമുഖ വാണിജ്യസ്ഥാപനങ്ങളുടെ പ്രതിനിധികൾ നേരിെട്ടത്തിയാണ് മലയാളി സംരംഭകർക്ക് ഗൾഫ് വിപണിയിലേക്ക് പ്രവേശനം സുഗമമാക്കുന്നതിന് സഹായങ്ങൾ വാഗ്ദാനം ചെയ്തത്. മേളയിൽ വെള്ളിയാഴ്ച ജനബാഹുല്യം കാരണം പ്രവേശനം നിർത്തിവെക്കേണ്ടിവന്നു.
ഗൾഫ് മാധ്യമത്തിനുള്ള ഉപഹാരം എക്സ്പോ െസൻറർ ബിസിനസ് െഡവലപ്മെൻറ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ സുൽത്താൻ മുഹമ്മദ് അൽ ഷത്താഫിൽനിന്ന് ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, െറസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് എന്നിവർ ഏറ്റുവാങ്ങി. ചീഫ് ഒാപറേറ്റിങ് ഒാഫിസർ സക്കരിയ മുഹമ്മദ്, സീനിയർ മാർക്കറ്റിങ് മാനേജർ വി. ഹാരിസ്, മീഡിയവൺ ചാനൽ മിഡിൽ ഇൗസ്റ്റ് വാർത്താ വിഭാഗം മേധാവി എം.സി.എ. നാസർ, ഗൾഫ് മാധ്യമം ചീഫ് റിപ്പോർട്ടർ സവാദ് റഹ്മാൻ, എസ്.കെ. അബ്ദുല്ല, ഷിനോജ് ഷംസുദ്ദീൻ, എക്സ്പോ െസൻറർ ബി.ഡി.എം സന്ദീപ് എം. ബോലാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.