ദുബൈ: നിങ്ങളുണ്ടാക്കുന്ന ഭക്ഷണം രുചിച്ച് വീട്ടുകാരും റൂമിലെ കൂട്ടുകാരും തകർപ്പൻ എ ന്ന് പറയാറില്ലേ? ആ അഭിനന്ദനത്തിനു പുറമെ കൈനിറയെ സമ്മാനങ്ങളും നേടാൻ മികവുള്ളതാണ് നിങ്ങളുടെ പാചകനൈപുണ്യമെങ്കിൽ മത്സരത്തിന് തയ്യാറെടുത്തോളൂ.
കമോൺ കേരളയുടെ ഭാഗമായി ഹിറ്റ് എഫ്.എം, നെല്ലറ, ലിയോൺ എന്നിവയുടെ പിന്തുണയോടെ ഒരുക്കുന്ന കുക്കറി കോൺടസ്റ്റിൽ ചേരാൻ 4007 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര് എസ്.എം.എസ് ചെയ്യുകയാണ് ആദ്യപടി. ഇവരിൽ നിന്ന് പത്തു പേരുമായി പ്രമുഖ അവതാരക ആർ.ജെ. മായ ഒാൺഎയറിൽ സംസാരിക്കും. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരാണ് എക്സ്പോ സെൻററിൽ നടക്കുന്ന ഗ്രാൻറ് ഫിനാലേയിൽ പെങ്കടുത്ത് സമ്മാനങ്ങൾ സ്വന്തമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.