ഷാർജ: പല ഭാഷ, പല തരം വസ്ത്രരീതി, വ്യത്യസ്തമായ ആചാരങ്ങൾ, ആഘോഷങ്ങൾ... ഇന്ത്യ അങ്ങിനെയാണ്..വെറൈറ്റികളുടെ മഹാരാജ്യം കൂടിയാണ് നമ്മുടെ നാട്. ഇപ്പറഞ്ഞതിനേക്കാളെല്ലാം അതിശയിപ്പിക്കുന്നതും മനുഷ്യരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു വൈവിധ്യമുണ്ട്. ഭക്ഷണം. ഇന്ത്യയിലെ രുചികൾ മുഴുവൻ ആസ്വദിച്ചു തീരാൻ ഒരു മനുഷ്യായുസ് പോര എന്ന് തോന്നിപ്പോകും.
എന്നാൽ കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന നാടുകളുടെ തനതു ഭക്ഷണ വിഭവങ്ങൾ ഒന്നു രുചിച്ചെങ്കിലും ആശ്വാസം കൊള്ളുവാൻ ഇൗ മാസം 14,15,16 തീയതികളിൽ ഷാർജ എക്സ്പോ സെൻററിലേക്ക് വന്നാൽ മതി. ഗൾഫ് മാധ്യമം കമോൺ കേരളയിൽ ഭക്ഷണ വിഭവങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. വെണ്ണക്കടലാസിനേക്കാൾ നേർത്ത ദോശത്തരങ്ങൾ പല നിറത്തിലും രുചിയിലുമുള്ള ചട്ട്ണിയിൽ മുക്കി വായിൽ അലിയിച്ച് കഴിച്ച ശേഷം ഗോൽഗപ്പയിലേക്ക് നീങ്ങാം. അപ്പുറത്ത് ആവി പറത്തി പല നാടുകളിൽ നിന്നുള്ള മസാലകളുടെ മണം പരത്തുന്ന ടിക്കകൾ പൊള്ളി വരുന്നുതു കണ്ട് വായിൽ വെള്ളം നിറയുന്നുവെങ്കിൽ അവിടെയും ഒന്നു കൈവെക്കാം.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ബിരിയാണികളാണ് മറ്റൊരു ആകർഷണീയത. പഞ്ചാബിൽ നിന്നുള്ള ഉള്ളു തണുപ്പിക്കുന്ന ലസ്സി, കശ്മീരി സർബത്ത്, മറാത്തക്കാരുടെ കോക്കം ജ്യൂസ് അങ്ങിനെയങ്ങിനെ ശീതള പാനീയങ്ങളുടെ മറ്റൊരു നിര. കേരളത്തിെൻറ സ്വന്തം രുചികൾക്ക് പ്രത്യേകമായി മറ്റൊരു വിഭാഗം വേറെ. പ്രിയപ്പെട്ടവർക്കൊപ്പമിരുന്ന് പ്രിയപ്പെട്ട രുചികൾ ആസ്വദിക്കാൻ ഇതിനേക്കാൾ നല്ലൊരിടം ഉണ്ടാവില്ല എന്നുറപ്പ്. ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവരും വീട്ടുകാർക്കും കൂട്ടുകാർക്കും വൈവിധ്യമാർന്ന ഭക്ഷണ അനുഭവം സമ്മാനിക്കാൻ ആഗ്രഹിക്കുന്നവരും ടേസ്റ്റി ഇന്ത്യയിൽ എത്താതിരുന്നാൽ അതു നഷ്ടം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.