അബൂദബി: യു.എ.ഇയിലെ സ്വദേശി- പ്രവാസി സമൂഹം ഒരുപോലെ കാത്തിരിക്കുന്ന ഗൾഫ് മേഖലയില െ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ-സാംസ്കാരിക മേളയായ കേമാൺ കേരളയുടെ പ്രവേശന ടിക്ക റ്റുകളുടെ വിതരണം ആരംഭിച്ചു. ഒാരോ എമിറേറ്റുകളിലെയും പ്രധാന ഇന്ത്യൻ സംഘടനകൾ, ഹൈപ ്പർ മാർക്കറ്റുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് വിൽപനക്കായി വിവിധ അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ പ്രത്യേക കൗണ്ടറുകൾ അടുത്ത ദിവസങ്ങളിൽ തുറക്കും.
ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളിലായി നടക്കുന്ന മേളയുടെ പ്രവേശനത്തിന് രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന് 20 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഒരു ദിവസത്തെ ടിക്കറ്റിന് കുടുംബത്തിന് 15ഉം വ്യക്തികൾക്ക് അഞ്ചും ദിർഹമാണ് നിരക്ക്. അബൂദബി മുസഫ തല ടിക്കറ്റ് വിതരണ ഉദ്ഘാടനം വ്യവസായ നഗരത്തിലെ മലയാളികളുടെ സുപ്രധാന കൂട്ടായ്മയായ അബൂദബി മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിെൻറ സമാപന വേദിയിൽ നടന്നു. സമാജം പ്രസിഡൻറ് ഷിബു വർഗീസ് ഗൾഫ് മാധ്യമം മുസഫ കോഒാഡിനേറ്റർ ജഹാദ് ക്ലാപ്പനയിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ഇസ്മായിൽ കെ.ടി വളാഞ്ചേരി, ആബിദ് പടന്ന, മറ്റു സമാജം ഭാരവാഹികളും സംബന്ധിച്ചു. കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ ‘ഗൾഫ് മാധ്യമം’ പ്രശ്നോത്തരിയിലെ വിജയികളായി എൻ.െഎ. ഷാജഹാൻ റാസൽഖൈമ, നിവേദ് ഷാബിയ എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.