ഷാർജ: ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരളയിൽ കല്ലു ഭായ് ആൻറ് കമ്പനിയുടെ വിളയാട്ടം പാട്ടുകാർക്കൊപ്പ മായിരുന്നു. രാജ് കലേഷ് എന്ന കല്ലു നയിച്ച സിങ് ആൻഡ് വിൻ മത്സരത്തിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം നിര വധി പേർ പങ്കെടുത്തു.യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട പത്തുപാട്ടുകാർ, പല ഭാഷയിൽ, പല പ്രായത്തിലുള്ളവർ പാട്ടുപാടി മത്സരിച്ചത് ആസ്വാദകരെ ത്രില്ലടിപ്പിച്ചു.
വാശിയേറിയ മത്സരത്തിൽ ദേവീക സൂര്യപ്രകാശ്, സായൂജ് കുനിയിൽ, സാറാ മേരി ബോബി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിലർ ആദ്യമായി വേദിയിൽ കയറിയ സന്തോഷത്തിൽ തിമർത്ത് പാടിയപ്പോൾ, കോളേജ് കാലത്തിനു ശേഷം ഒരു വേദി കിട്ടിയ സന്തോഷമാണ് മറ്റു ചിലർ പങ്ക് വെച്ചത്.
തിരക്കിട്ട വീട്ടുജോലികളും കുട്ടികളും സ്കൂൾ ബസും പകുത്തെടുത്ത് കഴിഞ്ഞാൽ നന്നായി ഒന്നുറങ്ങാൻ പോലും സമയം കിട്ടാത്ത സങ്കടങ്ങൾ പാടി തീർത്താണ് കുടുംബിനികൾ വേദി വിട്ടത്. കർണാടിക് , ഹിന്ദുസ്ഥാനി , അറബ്, പടിഞ്ഞാറൻ ഗാനങ്ങളാണ് വേദിയിൽ നിന്നിറങ്ങി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.