ഷാര്‍ജ: പ്രവാസ ഭൂമിയിലെ ഏറ്റവും വലിയ കേരളോത്സവം ഷാര്‍ജ എക്സ്പോ സെൻററില്‍ നടക്കുമ ്പോള്‍, സമയമുണ്ട് പോകാന്‍ വാഹനമില്ലല്ലോ, ടാക്സിക്ക് പോയാല്‍ കീശ കാലിയാകുമല്ലോ ത ുടങ്ങിയ സങ്കടം നിങ്ങളെ അലട്ടുന്നുണ്ടോ, അതിനു പരിഹാരമുണ്ട്. കമോണ്‍ കേരളയിലേക്ക് നിങ്ങള്‍ക്ക് യു.എ.ഇയില്‍ എവിടെനിന്നും ബസിലെത്താനുള്ള സൗകര്യമുണ്ട്. നിങ്ങളുടെ എമിറ േറ്റില്നിന്ന് ഷാര്‍ജ ജുബൈല്‍ ടെര്‍മിനലിലേക്കുള്ള ബസില്‍ കയറുക. അവിടെനിന്ന് അല്‍ താ വൂനിലേക്ക് പോകുന്ന റൂട്ട് നമ്പര്‍ 9ല്‍ കയറി എക്സ്പോസെൻററിന് സമീപം ഇറങ്ങിയാല്‍ മതി. ഈ ബസില്‍ പണവും സായര്‍ കാര്‍ഡും ഉപയോഗിക്കാം. 20 മിനിറ്റ് ഇടവിട്ട് ഈ ബസ് സര്‍വിസ് നടത്തും. രാത്രി 11.20 വരെ ഇതു ലഭിക്കും. ദുബൈയില്‍നിന്ന് റൂട്ട് നമ്പര്‍ 301 ആണ് അല്‍ താവൂനിലേക്ക് വരുന്നത്. ഈ ബസ് ഓട്ടം അവസാനിപ്പിക്കുന്നതും അല്‍ താവൂനിലാണ്. ദുബൈയിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ അല്‍ അഹ്ലി ക്ലബിനു സമീപത്താണ് 301ാം നമ്പര്‍ ബസ് നിർത്തുന്നത്. നോല്‍ കാര്‍ഡാണ് ഇതില്‍ ഉപയോഗിക്കേണ്ടത്, 10 ദിര്‍ഹമാണ് നിരക്ക്. അല്‍ വഹ്ദ റോഡിലേക്ക് പോയാലും ബസുകള്‍ ലഭിക്കും.
റോഡിൽ നടക്കുേമ്പാൾ ശ്രദ്ധിക്കണം
അല്‍താവൂന്‍ റോഡില്‍ അപകടങ്ങള്‍ നിരന്തരമായി സംഭവിക്കുന്നതില്‍ യാത്രക്കാരുടെ അശ്രദ്ധയും അമിത വേഗതയും കാരണമാകാറുള്ളത് പോലെ, റോഡ് മുറിച്ച് കടക്കുന്നവരുടെ തിടുക്കവും കാരണമാകാറുണ്ട്. വളരെ ശ്രദ്ധിച്ച് വേണം റോഡ് മുറിച്ചുകടക്കാന്‍. ചില ഭാഗത്ത് പൊലീസുകാരുടെ സാന്നിധ്യം ഉണ്ടാകും. ഈ ഭാഗത്തുനിന്ന് ഒരിക്കലും റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കരുത്, പിഴ ലഭിച്ചേക്കാം.
പാര്‍ക്കിങ് ലഭിക്കാന്‍
എക്സ്പോ സെൻററിന് സമീപത്തെ പാര്‍ക്കിങ്ങുകള്‍ ലഭിക്കാതെ വന്നാല്‍, ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഭാഗത്തേക്ക് പോവുക, നിരവധി സൗജന്യ പാര്‍ക്കിങ്ങുകള്‍ ഈ ഭാഗത്തുണ്ട്. അല്‍താവൂന്‍ റൗണ്ടെബൗട്ടില്നിന്ന് ദുബൈ ദിശയിലേക്ക് പോകുമ്പോള്‍ രണ്ട് റോഡുകള്‍ വലതു ഭാഗത്തേക്ക് പോകുന്നുണ്ട്, ഈ വഴികളിലൂടെ പോയാല്‍ പാര്‍ക്കിങ് ലഭിക്കും. വിക്ടോറിയ സ്കൂളിന് ചുറ്റും വാഹനങ്ങള്‍ നിർത്താനുള്ള സൗകര്യമുണ്ടെങ്കിലും ചിലത് സംവരണം ചെയ്തതാണ്, അവിടെ നിർത്തുന്നത് ശിക്ഷാര്‍ഹമാണ്. സ്കൂളിന് സമീപത്തെ പള്ളിയുടെ പാര്‍ക്കിങ്ങുകള്‍ നമസ്കരിക്കാന്‍ വരുന്നവര്‍ക്ക് മാത്രമുള്ളതാണ്, അധിക സമയം നിർത്തിയിട്ടാല്‍ പിഴ ലഭിക്കും. അല്‍ താവൂന്‍ റൗണ്ടെബൗട്ടില്നിന്ന് അല്‍ വഹ്ദ റോഡിലേക്ക് തിരിഞ്ഞാലും വാഹനം നിർത്താനുള്ള സൗകര്യം ലഭിക്കും. മംസാര്‍ ബീച്ച് സൈഡിലും സൗകര്യമുണ്ട്. അറബ് മാളിലെ പാര്‍ക്കിങ് നിശ്ചിത സമയം കഴിഞ്ഞാല്‍ പണം നൽകേണ്ടി വരും. നെസ്റ്റോയിലേക്ക് വരുന്ന ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യമുള്ളത്. എക്സ്പോ സെൻററിനരികിലായി നിർമിച്ച ബഹുനില പാർക്കിങ് കേന്ദ്രത്തിൽ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നില്ല.
കമോണ്‍ കേരളയിലുണ്ട്, വേലയും പൂരവും കൊടിയേറുന്ന കേരളത്തിലെ പൂരപ്പറമ്പ്
ഷാര്‍ജ: മകരം പാതി പിന്നിട്ടതോടെ കേരളത്തില്‍ വേലയും പൂരവും കൊടിയേറുന്ന തിരക്കാണ്. ആനകളും അമ്പാരിയും ശുദ്ധ പഞ്ചാരിമേളവും പെയ്തിറങ്ങുന്ന ഉത്സവ പറമ്പുകള്‍ മതമൈത്രിയുടെ സംഗമ കേന്ദ്രങ്ങള്‍ കൂടിയാണ്. ആനക്കമ്പം തലക്ക് പിടിച്ചും മേളപ്പെരുക്കം ശിരസ്സില്‍ അഗ്നി പടര്‍ത്തിയും തിറയോടൊപ്പം ആടിത്തിമര്‍ത്തും കഴിഞ്ഞിരുന്ന മലയാളി, പ്രവാസിയായതോടെ ഇത്തരം ഗ്രാമീണ സുകൃതങ്ങള്‍ നഷ്ടപ്പെട്ട് പോയ സങ്കടത്തിലാണ്. ഇത് കണ്ടറിഞ്ഞാണ് ഷാര്‍ജ എക്സ്പോ സെൻററില്‍ നടക്കുന്ന കമോണ്‍ കേരളയില്‍ വേലയും പൂരവും കൊടിയേറുന്ന ഉത്സവ പറമ്പ് ഒരുക്കിയിരിക്കുന്നത്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനെ കൃഷ്ണഗുഡിയാക്കി മാറ്റിയ, നിരവധി സിനിമകള്‍ക്ക് സെറ്റുകള്‍ ഒരുക്കി മികച്ച കലാസംവിധായകനുള്ള സർക്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ആര്‍ട് ഡയറക്ടര്‍ ബാവയുടെ നേതൃത്വത്തില്‍ ഒരുക്കിയ പൂരപ്പറമ്പ് കാഴ്ചക്കാരെ അവരവരുടെ ഉത്സവപ്പറമ്പുകളിലേക്ക് കൊണ്ടുപോകും.
മുളയും ഓലയും കൊണ്ട് തയാറാക്കിയ കടകളും ഗ്രാമീണതയുടെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ആവിഷ്കാരങ്ങളും മലയാളത്തിെൻറ സൗന്ദര്യം പ്രതിഫലിക്കുന്ന കവാടങ്ങളും കാറ്റുകള്‍ പാടുന്ന തീരമേഖലകളുടെ മനോഹാരിതയും സന്ദര്‍ശകരെ പിടിച്ച് നിർത്തുന്നതാണ്. കാളവണ്ടിയും തോണിയും വലയും കയറും വൈക്കോല്‍ കൂനയും കണ്ടാല്‍ പിന്നെ സെല്‍ഫിയെടുക്കാതെ മുന്നോട്ട് പോകാനാവില്ല. തനിനാടന്‍ കേരള കാഴ്ചകളും ഭക്ഷണങ്ങളും കലാരൂപങ്ങളുമാണ് കമോണ്‍ കേരളയില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അതിവിശാലമായാണ് ആഘോഷ മൈതാനം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മൂന്ന് ദിവസം കേരളത്തിൽ തങ്ങുന്ന അനുഭവമാണ് ഇവിടം സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.