മുഖ്യമന്ത്രിക്ക്​ സ്വീകരണം; മലയാളത്തിൽ ട്വീറ്റ്​ ചെയ്ത്​ ദുബൈ ഭരണാധികാരി

ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്​ സ്വീകരണം നൽകിയ ചിത്രം ഉൾപെടെ മലയാളത്തിൽ ട്വീറ്റ്​ ചെയ്ത്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

കേരളവുമായി യു.എ.ഇക്ക്​ സവിശേഷ ബന്ധമാണുള്ളതെന്നും ദുബൈയുടെയും യു.എ.ഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക്​ വഹിക്കുന്നുവെന്നും ട്വീറ്ററിൽ ശൈഖ്​ മുഹമ്മദ്​ കുറിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്​ എക്സ്​പോ 2020യിലെ കേരള വീക്കിൽ സ്വീകരണം നൽകിയപ്പോൾ എന്ന കുറിപ്പോടെയാണ്​ ട്വീറ്റ്​ തുടങ്ങുന്നത്​.

വിവിധ രാഷ്​ട്ര നേതാക്കൾ എക്സ്​പോ സന്ദർശിക്കുമ്പോൾ ശൈഖ്​ മുഹമ്മദ്​ ട്വീറ്റ്​ ചെയ്യാറുണ്ട്​. എന്നാൽ, ഇംഗ്ലീഷിലും അറബിയിലുമാണ്​ സാധാരണ ട്വീറ്റ്​ ചെയ്യാറുള്ളത്​. യു.എ.ഇക്കും ഇമാറാത്തി ഭരണകൂടത്തിനും കേരളത്തോടും മലയാളികളോടുമുള്ള പ്രത്യേക അടുപ്പമാണ്​ ശൈഖ്​ മുഹമ്മദിന്‍റെ ട്വീറ്റിൽ നിന്ന്​ വ്യക്​തമാകുന്നത്​. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും മുഖ്യമന്ത്രിയുടെ സന്ദർശനം ട്വീറ്റ്​ ചെയ്തിട്ടുണ്ട്​.


Tags:    
News Summary - CM receives reception; Ruler of Dubai tweeted in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.