ദുബൈ: സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദുബൈ ഗ്ലോബൽ വില്ലേജിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. 22 ദിവസം നീളുന്ന വിവിധ പരിപാടികൾക്ക് ഇനി ആഗോള ഗ്രാമം സാക്ഷിയാവും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തിരുപ്പിറവി ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജിലേക്ക് ഒഴുകിയെത്തും.
21 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയിൽ ദീപങ്ങൾ തെളിച്ചായിരുന്നു ദുബൈ ഗ്ലോബൽ വില്ലേജിലെ ആഘോഷം. കടലാസ് കഷണങ്ങൾ കൊണ്ട് ആകാശത്ത് നിന്ന് പെയ്യിക്കുന്ന മഞ്ഞ്, ചുവട് വെച്ച് എത്തുന്ന ഹിമക്കരടികൾ, കാഴ്ചക്കാരെ അഭിവാദ്യം ചെയ്യാൻ നൃത്തസംഘത്തിനൊപ്പമെത്തുന്ന ക്രിസ്തുമസ് പാപ്പ തുടങ്ങി രസികൻ കാഴ്ചകളൊരുക്കിയാണ് ദുബൈ ഗ്ലോബൽ വില്ലേജിലെ ക്രിസ്തുമസ് ആഘോഷം.
ഇനിയുള്ള ഓരോ രാത്രിയിലും അഞ്ച് തവണ ഈ വേദിയിൽ ക്രിസ്തുമസ് പാപ്പയും സംഘവും ആഘോഷവുമായി എത്തും. 22 ദിവസം നീളുന്ന ആഘോഷങ്ങളാണ് ക്രിസ്മസിന്‍റെ ഭാഗമായി ദുബൈ ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി അഞ്ച് വരെ മുടക്കമില്ലാതെ ഈ വേദിയിൽ ക്രിസ്തുമസ് ആഘോഷം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.