ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്ലറ്റ് ചലഞ്ചിന്റെബ്രോഷർ പ്രകാശനം പി.വി. നാസർ നിർവഹിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന ചോക്ലറ്റ് ചലഞ്ചിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ‘ഫെസ്റ്റിവ് 2K25’ പെരുന്നാൾ സംഗമത്തിൽ ദുബൈ കെ.എം.സി.സി സെക്രട്ടറി പി.വി. നാസർ ബ്രോഷറിന്റെ പ്രകാശനം നിർവഹിച്ചു.
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ആട്ടീരി, വി.ടി.എം. മുസ്തഫ, മണ്ഡലം ഉപദേശക സമിതി ചെയർമാൻ എം.കെ. പാറക്കണ്ണി, മണ്ഡലം പ്രസിഡന്റ് ആവയിൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി അബ്ബാസ് വാഫി, ഭാരവാഹികളായ ഉനൈസ് തൊട്ടിയിൽ, ഫൈസൽ പുല്ലമ്പലവൻ, അമീർ മുക്കൻ, നിസാർ ചേങ്ങപ്ര, ഷാഫി കാവുങ്ങൽ, മൂസക്കുട്ടി ഊരകം, ജാഫർ പാങ്ങാട്ട്, മൻസൂർ അലി, മറ്റു പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.