അബൂദബി: എണ്ണ പര്യവേഷണത്തിന് ചൈനീസ് കമ്പനിക്ക് 580 കോി ദിർഹമിെൻറ കരാർ നൽകിയതായി അബൂദബി നാഷ്ണൽ ഒായിൽ കമ്പനി ( അഡ്നോക്) പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ ത്രീ ഡി സീസ്മിക് സർവെക്കുള്ള കരാറാണിത്. യു.എ.ഇയുടെ തീരത്തും കടലിലുമായുള്ള 53,000 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നടത്തുന്ന സർവ്വെ ചൈന നാഷ്ണൽ പെട്രോളിയം കമ്പനിയുടെ (സി.എൻ.പി.സി) കീഴിലുള്ള ബിജിപി എന്ന സ്ഥാപനമായിരിക്കും നടത്തുക. 30,000 ചതുരശ്ര കിലോമീറ്റർ കടലിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ക്രൂഡോയിലിെൻറ പുതിയ സാധ്യതകൾ കണ്ടെത്താനാണ് പര്യവേഷണം.
ചൈനീസ് പ്രസിഡൻറ് ഷീ ചിൻപിങിെൻറ സന്ദർശനത്തോടനുബന്ധിച്ച് ബി.ജി.പി പ്രസിഡൻറ് ഗു ലിയാങും അഡ്നോക് ഡയറക്ടർ അബ്ദുൽമുനീം അൽ കിന്ദിയുമാണ് കരാറിൽ ഒപ്പിട്ടത്. യു.എ.ഇ. മന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിറും സന്നിഹിതനായിരുന്നു.
ലോകത്തെ മുൻനിര പെട്രോളിയം ഉൽപാദക രാജ്യങ്ങളിലൊന്നായ യു.എ.ഇയുടെ എണ്ണസമ്പത്തിൽ 96 ശതമാനവും അബൂദബിയിലാണ്.
ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള ഇവിടെ ഇനിയും തിരിച്ചറിയപ്പെടാത്ത നിക്ഷേപങ്ങൾ ഏറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.