ഉമ്മുല്‍ഖുവൈന്‍: കേക്കുകളിലും പലഹാരങ്ങളിലുമെല്ലാം സംസ്കരിച്ച ചുകചുകപ്പൻ ചെറിപ്പഴം വാരിക്കോരിയിടുന്നതു കണ്ടിട്ടുണ്ട്. കേരളത്തിൽ ചില മേഖലകളിൽ ചെറി കൃഷിയും വ്യാപകമായി നടത്തുന്നുണ്ട്. എന്നാൽ യു.എ.ഇയിൽ ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം ധാരാളമായി മധുരച്ചെറി കിട്ടാനുണ്ടെങ്കിലും ചെറിച്ചെടികൾ കാണുന്നത് അത്ര സാധാരണമല്ല. ഇത്തിഹാദ് ചത്വരത്തില്‍ നിന്ന് ഇത്തിഹാദ് റോഡ് വഴി ഹംരിയയിലേക്ക് പോകുമ്പോള്‍ ഹംരിയ പാലത്തിന് സമീപത്തെ അല്‍റഹ്-മ പള്ളി വളപ്പിലുണ്ട്ചുവന്ന് തുടുത്ത കായ്കളുള്ള രണ്ട് കുഞ്ഞന്‍ തൈമരങ്ങൾ. പള്ളിക്ക് ചുറ്റും നല്ല പച്ചപ്പാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.
കൊടും ചൂടിലും ഈ കുഞ്ഞന്‍ തൈകള്‍ അവയുടെ തനത് രൂപം നിലനിര്‍ത്തി മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കൗതുകകരമാണ്. ഉഷ്ണ മേഖലയില്‍ നന്നായി വളരുന്ന ഒരിനമാണിത്.
തൈയില്‍ നിന്നും പറിച്ച ഉടനെ രുചിച്ച് നോക്കാന്‍ തോന്നിപ്പിക്കുന്ന മട്ടിലാണ് കനിയുടെ ആകാര ഭംഗി. എന്നാല്‍ എത്ര ചുവന്ന് തുടുത്തതാണെങ്കിലും ഇവ കടിച്ചാൽ ചവര്‍പ്പ് രസമാണ് ഉണ്ടാവുക. സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമേ മധുരമൂറുന്ന കനിയായി ഇവ മാറുകയുള്ളൂ.
ചെറി സംസ്കരിക്കുന്ന രീതി
പാകമായ ചെറിക്കായയുടെ ഉള്ളിലെ കുരു കളഞ്ഞ് ഒരുദിവസം ചുണ്ണാമ്പ് ലായനിയില്‍ ഇട്ടു വെക്കണം. രണ്ടാം ദിവസം തെളിഞ്ഞ വെള്ളത്തില്‍ അഞ്ച് പ്രാവശ്യം കഴുകിയ ശേഷം ചൂടാക്കി തണുഞ്ഞ പഞ്ചസാര ലായനിയില്‍ ഇട്ടു വെക്കണം. മൂന്നാം ദിവസം കായ്കൾ മാറ്റി പഞ്ചസാര ലായനി വീണ്ടും ചൂടാക്കി തണുപ്പിച്ച ശേഷം കായ ഇട്ടുവെക്കുക. അഞ്ചാം ദിവസം മധുരച്ചെറി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.