കാര്‍ഗോ പ്രതിസന്ധി: നിയമപോരാട്ടം ശക്തമാക്കും

ദുബൈ: വിദേശത്ത്​ നിന്ന്​ നാട്ടിലേക്ക്​ കാർഗോ അയക്കുന്നതിന്​ പുതുതായി നികുതി​ ഏർപ്പെടുത്തിയതിനെതുടർന്നുണ്ടായ പ്രതിസന്ധിക്ക്​ പരിഹാരം തേടി കാർഗോ കമ്പനികളുടെ കൂട്ടായ്​മ നിയമ പേരാട്ടം ശക്​തമാക്കുന്നു. ജൂൺ 30 രാത്രി പൊടുന്നനെ നടപ്പാക്കിയ 41 ശതമാനം നികുതി പിൻവലിക്കണമെന്നും ഇൗ തീരുമാനം വരുന്നതിന്​ മുമ്പ്​ അയച്ചിട്ടും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്ന 500 ടണ്ണിലേറെ പാർസലുകൾ വിട്ടുകിട്ടണമെന്നുമാണ്​ തങ്ങളുടെ ആവശ്യമെന്ന്​ ഇന്ത്യന്‍ കൊറിയേഴ്സ് ആന്‍ഡ് കാര്‍ഗോ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ രണ്ടു പ്രമുഖ കാർഗോ കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്​.നിയമപോരാട്ടം ശക്തമാക്കുന്നതി​​​െൻറ ഭാഗമായി  അസോസിയേഷ​​​െൻറ ഏഴംഗ പ്രതിനിധി സംഘം അടുത്തദിവസം ഡല്‍ഹിയില്‍ എത്തും. സുപ്രീം കോടതിയെയും സമീപിക്കും. 

കുടുങ്ങിക്കിടക്കുന്ന കാർഗോ ഉപഭോക്​താവിന്​ എത്തിക്കാൻ തങ്ങൾ പ്രതിജ്​ഞാബദ്ധരാണ്​. ജി.എസ്​.ടിയെ അല്ല മറിച്ച് പ്രവാസികള്‍ക്ക് സമ്മാനങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ 1993 മുതൽ അനുവദിക്കുന്ന നിയമം പിന്‍വലിച്ചതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രവാസികൾക്ക്​ 20,000 രൂപയുടെ വരെ വസ്​തുക്കൾ നികുതിയില്ലാതെ നാട്ടിലേക്കയക്കാവുന്ന ആനുകൂല്യമാണ്​ ഇല്ലാതായത്​. ഇനി നാട്ടിൽ പാഴ്​സൽ കൈപറ്റുന്നവരോട്​ ഡ്യൂട്ടി അടക്കാൻ പറയേണ്ട സാഹചര്യമാണുള്ളത്​.

രണ്ടുവർഷത്തിൽ മാത്രം നാട്ടിൽ പോകുന്ന സാധാരണ തൊഴിലാളികളും വീട്ടു ജോലിക്കാരുമാണ്​ ഇൗ സൗകര്യം കൂടുതൽ ഉപയോഗിച്ചിരുന്നത്​. ഇനി വലിയ നികുതി കൊടുത്ത്​ അവർക്ക്​ കാർഗോ അയക്കാൻ സാധിക്കില്ല. അതുകൊണ്ട്​ തന്നെ പ്രവാസി,സാമൂഹിക,സാംസ്​കാരിക സംഘടനകളും പ്രശ്​നത്തിൽ ഇടപെടേണ്ടതുണ്ട്​.ഏറെ മലയാളികൾ ഉടമകളും തൊഴിലാളികളുമായുള്ള ഗൾഫിലെ കാർഗോ വ്യാപാര മേഖല ഇങ്ങനെപോയാൽ ഇല്ലാതാകും.ആനുകൂല്യം പിന്‍വലിച്ചതോടെ നാട്ടില്‍ പാഴ്സല്‍ കൈപറ്റുന്നവരോട് 41 ശതമാനം ഡ്യൂട്ടി കൂടി അടക്കാന്‍ പറയേണ്ട സാഹചര്യമാണുള്ളത്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് താമസം മാറ്റുന്നവര്‍ക്ക് ഉപയോഗിച്ച സാധനങ്ങള്‍ ഡ്യൂട്ടി ഇല്ലാതെ കൊണ്ടുപോകാന്‍ കഴിയുന്ന ടി.ആര്‍ സംവിധാനം ഇപ്പോഴും നിലവിലുണ്ട്. പ്രസിഡൻറ്​ മുഹമ്മദ്​ സിയാദ്​, സെക്രട്ടറി നവനീത് പ്രഭാകരന്‍, മറ്റു ഭാരവാഹികളായ ലാ‍ല്‍ജി മാത്യു, റഷീദ് ബിസ്മി, ഷാനവാസ് സി.പി.സക്കീർ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - cargo crisis uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.