Posted On
date_range Updated On
date_range സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു
ദമ്മാം: ദമ്മാമിൽ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തിരുവനന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) നിര്യാതനായി. ഒരാഴ്ച മുമ്പുണ്ടായ വാഹനാപകടത്തിൽ
പരിക്കേറ്റ് അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. മുൻ ഡി.ജി.പി ഒ.എം. ഖാദറിന്റെ മകനായ നജാം മൂന്നര പതിറ്റാണ്ടായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു. സിനിമ പ്രവർത്തകയും കൊറിയോഗ്രാഫറുമായ സജ്ന നജാം ആണ് ഭാര്യ. മക്കൾ: നീമ നജാം, റിയ നജാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.