ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുസ്സലാം മോങ്ങം പ്രഭാഷണം നടത്തുന്നു
പലിശസമ്പ്രദായം ഇല്ലാതാകുമ്പോഴേ ലോകം നന്നാകൂ: അബ്ദുസ്സലാം മോങ്ങം
ജിദ്ദ: പലിശ സമ്പ്രദായം പൂർണമായും ഇല്ലാതാകുമ്പോൾ മാത്രമേ ലോകം നന്നാവുകയുള്ളൂവെന്ന് ദുബൈ അൽ മനാർ ഇസ്ലാമിക് സെൻറർ ഡയറക്ടറും ദേരയിലെ റാഷിദ് ഇബ്നു ദൽമുഖ് പള്ളിയിലെ ഖത്തീബുമായ മൗലവി അബ്ദുസ്സലാം മോങ്ങം അഭിപ്രായപ്പെട്ടു. ‘ജീവനെടുക്കുന്ന പലിശക്കെണികൾ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പലിശയുടെ പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഇന്നൊരുപാട് വർദ്ധിക്കുന്നു.
ഇതൊരു വലിയ കെണിയാണെന്ന് നാം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഏതെങ്കിലും ഒരു ദുർബല നിമിഷത്തിൽ ലോൺ എടുത്ത പലരും ഇന്ന് തലയിൽ കൈവെക്കുന്ന അവസ്ഥയിലാണുള്ളത്. പലിശയും കച്ചവടവും ഒന്ന് തന്നെയാണെന്ന് പ്രവാചകെൻറ കാലത്തെ ശത്രുക്കൾ അഭിപ്രായപ്പെട്ടപ്പോൾ അതൊരിക്കലും ഒന്നല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കച്ചവടത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും പലിശയെ പൂർണമായും നിരോധിക്കുകയുമാണ് ചെയ്തത്.
ഖുർആനിൽ പലിശയെപ്പോലെ ഗൗരവത്തോടെ പ്രതിപാതിച്ച വേറൊരു വിഷയുമില്ലെന്നും അതിനാൽ ഈ വിഷയത്തെ വളരെ ഗൗരവമായി സമീപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൂരിഷ വള്ളിക്കുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൗഫൽ കരുവാരക്കുണ്ട് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.