ഹൂതി ആക്രമണം; സൗദിയിലെ ചില ഊർജ്ജ നിലയങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

റിയാദ്​: സൗദി തെക്കൻ പ്രവിശ്യയിലെ ചില ഊർജ നിലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ചൊവ്വാഴ്ച രാവിലെ ആക്രമണമുണ്ടായതായി ഊർജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ തീപിടിത്തമുണ്ടായി. ഇത് ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് ഇടയാക്കി. അതേസമയം, തീ അണയ്ക്കാനും പ്രദേശങ്ങൾ സുരക്ഷിതമാക്കാനും നാശനഷ്​ടങ്ങൾ വിലയിരുത്താനും വിദഗ്ദ്ധരായ ഫീൽഡ് ടീമുകൾ ഉടൻ തന്നെ രംഗത്തിറങ്ങി.

ആക്രമണങ്ങളിൽ പൗരന്മാർക്കും പ്രവാസികൾക്കും വിവിധ തോതിലുള്ള പരുക്കേറ്റതായും, പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കിവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള തുടര്‍നടപടികൾ പുരോഗമിക്കുകയാണ്.

സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, അംഗീകൃത പ്രവർത്തന പദ്ധതികൾക്കനുസൃതമായി ബിസിനസ്സ് തുടർച്ച നിലനിർത്തുന്നതിനുമുള്ള കർശന നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചുവരികയാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - Some Saudi power plants temporarily suspended operations on Houthi attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.