ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​െൻറ പ്ര​ഖ്യാ​പ​നം ശൈ​ഖ് ഫാ​യി​സ് അ​ബ്​​ദു​ല്ല അ​ൽ​സ​ഹ​ലി, അ​ബ്​​ദു​ൽ അ​സീ​സ് ഇ​ദ്‌​രീ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ

ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

‘വി​ശ്വാ​സ​വും കു​ടും​ബ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും’: ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ന​വം​ബ​ർ 27ന്

​ജി​ദ്ദ: ‘വി​ശ്വാ​സം - കു​ടും​ബം - സ​മൂ​ഹം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ന​വം​ബ​ർ 27-ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ജി​ദ്ദ​യി​ൽ ന​ട​ക്കും. പ്ര​വാ​സി മു​സ്‌​ലിം കു​ടും​ബ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ശ്വാ​സ​പ​ര​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വും ധാ​ർ​മി​ക​വു​മാ​യ സ​മ​കാ​ലി​ക വെ​ല്ലു​വി​ളി​ക​ളെ ഖു​ർ​ആ​െൻറ​യും സു​ന്ന​ത്തി​െൻറ​യും വെ​ളി​ച്ച​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​ക​യും, പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വു​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വി​ശ്വാ​സ-​സ്വ​ഭാ​വ വി​ശു​ദ്ധി​യും, ആ​രാ​ധ​ന​ക​ളി​ലെ ക​ണി​ശ​ത​യും, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഒ​രു യു​വ​സ​മൂ​ഹ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. മാ​തൃ​കാ മു​സ്‌​ലിം കു​ടും​ബ​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യും, ഭാ​വി ത​ല​മു​റ​ക്ക് ശ​ക്ത​മാ​യ ആ​ത്മീ​യ-​ധാ​ർ​മി​ക അ​ടി​ത്ത​റ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഏ​രി​യാ​ത​ല സ്‌​പെ​ഷ്യ​ൽ ക​ൺ​വെ​ൻ​ഷ​നു​ക​ൾ, മ​ജ്‌​ലി​സു​ൽ ഇ​ൽ​മ്, ദ​അ​വാ വ​ർ​ക് ഷോ​പ്പു​ക​ൾ, വി​സ്‌​ഡം ഡോ​ർ ടു ​ഡോ​ർ, ആ​ൻ ഈ​വ​നി​ങ്​ വി​ത്ത് പീ​സ് റേ​ഡി​യോ, ടീ​നേ​ജ് മീ​റ്റ്, യൂ​ത്ത് സ​മ്മി​റ്റ്, പ്ര​ഫ​ഷ​ന​ൽ​സ് മീ​റ്റ്, അ​യ​ൽ​ക്കൂ​ട്ടം, ബാ​ച്ചി​ലേ​ഴ്‌​സ് സം​ഗ​മം, വ​നി​താ സ​മ്മേ​ള​നം, ടേ​ബി​ൾ ടോ​ക്-​ഏ​രി​യാ​ത​ല വൈ​ജ്ഞാ​നി​ക സം​വേ​ദ​ന​ങ്ങ​ൾ, മ​ദ്ര​സാ പാ​ര​ൻ​റ്സ് ഗാ​ത​റി​ങ്, ബാ​ല​സം​ഗ​മം, വി​ർ​ച്വ​ൽ എ​ക്‌​സി​ബി​ഷ​ൻ, ദ​അ​വാ സ്‌​ക്വാ​ഡ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, പു​സ്‌​ത​ക മേ​ള തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.​

ഖാ​ലി​ദ് ബി​ൻ വ​ലീ​ദി​ലു​ള്ള അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജെ.​ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സു​നീ​ർ പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​െൻറ പ്ര​ഖ്യാ​പ​നം സെൻറ​ർ ഡ​യ​റ​ക്ട​ർ ശൈ​ഖ് ഫാ​യി​സ് അ​ബ്‌​ദു​ല്ല അ​സ്സ​ഹ്​​ലി നി​ർ​വ​ഹി​ച്ചു.

സ​നാ​ഇ​യ്യ ദ​അ​വാ സെൻറ​ർ മേ​ധാ​വി ശൈ​ഖ് അ​ബ്‌​ദു​ൽ അ​സീ​സ് ഇ​ദ്‌​രീ​സ് മു​ഹ​മ്മ​ദ് കോ​ൺ​ഫ​റ​ൻ​സി​െൻറ പ്ര​ഥ​മ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്‌​തു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​മ​ർ മു​ഖ്‌​താ​ർ അ​ൽ ഹി​ക​മി മ​ക്ക, ഡോ. ​സു​ൽ​ഫി​ക്ക​ർ സ്വ​ലാ​ഹി എ​ട​ത്ത​നാ​ട്ടു​ക​ര, അ​ബ്​​ദു​ർ​റ​ഊ​ഫ് അ​ൽ ഹി​ക​മി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ച്ചു.

സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ (എം.​ഇ.​എ​സ്), അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര (കെ.​എം.​സി.​സി.), എ. ​ന​ജു​മു​ദ്ദീ​ൻ (ത​നി​മ), ഹം​സ നി​ല​മ്പൂ​ർ (ജെ.​ഐ.​ഐ.​സി), ഹ​ക്കീം പാ​റ​ക്ക​ൽ (ഒ.​ഐ.​സി.​സി) തു​ട​ങ്ങി​യ​വ​ർ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജെ.​ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി നൗ​ഫ​ൽ പീ​ടി​യേ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Da’wah Coordination Committee Family Conference on November 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.