കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ സീ​സ​ൺ-2 ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ സീ​സ​ൺ-2: ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ സീ​സ​ൺ ര​ണ്ടി​െൻറ ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്ഹ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കേ​ര​ള ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) പ്ര​സി​ഡ​ൻ​റ്​ ഷെ​ബി​ൻ ജോ​ർ​ജി​ന് ഫി​ക്സ​ർ കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫ​ക്രു​ദീ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടീം ​അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് രാ​ജേ​ഷ് ചാ​ലി​യാ​ർ മ​റു​പ​ടി ന​ൽ​കി. സി​ൽ​വ​ർ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക​മ്മി​റ്റി ജോ​യി​ൻ​റ്​ ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​യാ​ദി​ലെ 24 ടീ​മു​ക​ളാ​ണ് മൂ​ന്ന് മാ​സ​ത്തോ​ളം നീ​ളു​ന്ന ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. നാ​ല് ടീ​മു​ക​ൾ വീ​ത​മു​ള്ള ആ​റ് ഗ്രൂ​പ്പു​ക​ളാ​യാ​ണ് ടീ​മു​ക​ളെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ് എ​യി​ൽ എ​സ്.​ആ​ർ.​എ.​സി.​ഒ, സ്പാ​ർ​കെ​ൻ​സ്, കേ​ര​ള കി​ങ്സ്, കോ​ക്ക​ൻ ഫൈ​റ്റേ​ഴ്‌​സ് എ​ന്നി​വ​യും, ഗ്രൂ​പ്പ് ബി​യി​ൽ ഈ​ഗി​ൾ സ്ട്രൈ​ക്കേ​ഴ്സ്, ഡെ​സ​ർ​ട്ട് ഡെ​മോ​ൺ​സ്, എ​ക്സ്ട്രീം ക്രി​ക് ക്ല​ബ്, ട്രാ​വ​ൻ​കൂ​ർ എ​ന്നി​വ​യും മാ​റ്റു​ര​യ്ക്കും.

ഗ്രൂ​പ് സി​യി​ൽ ഒ​ല​യ ക്രി​ക്ക​റ്റ് ക്ല​ബ് (ഒ.​സി.​സി), ര​ത്ന​ഗി​രി, ഫാ​ൽ​ക്ക​ൺ ക്രി​ക്ക​റ്റ് ടീം, ​എ​ഫ്.​സി.​ആ​ർ എ​ന്നി​വ​യും, ഗ്രൂ​പ്പ് ഡി​യി​ൽ ഗോ​ൾ​ഡ​ൻ മി​ല്ല​ർ, ഉ​സ്താ​ദ് ഹോ​ട്ട​ൽ, കൊ​ക്ക​ൻ ബാ​ദ്ഷാ, അ​ൽ ഉ​ഫൂ​ഖ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. ഗ്രൂ​പ് ഇ​യി​ൽ എം.​സി.​സി, കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദ്, റെ​ബ​ൽ​സ് റി​യാ​ദ്, ഗ്ലോ​ബ്​​വി​ൻ എ​ന്നി​വ​യും, ഗ്രൂ​പ് എ​ഫി​ൽ സ്മാ​ഷ​സ്, റി​യാ​ദ് ഹോ​ക്സ്, ഫ്രൈ​ഡേ ഫൈ​റ്റേ​ഴ്സ്, സ്ട്രൈ​ക്കേ​ഴ്സ് 11 റി​യാ​ദ് എ​ന്നീ ടീ​മു​ക​ളു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 11ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് സു​ലൈ കെ.​സി.​എ - എം.​സി.​എ സ്​​റ്റേ​ഡി​യ​ത്തി​ൽ ടൂ​ർ​ണ​മെൻറി​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഡി​സം​ബ​റി​ലാ​ണ് സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെൻറ്​ റി​യാ​ദി​ലെ പ്ര​വാ​സി ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​വി​രു​ന്നാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Fixtures released on Keli Mega Cricket Tournament Season 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.