എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദിൽ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പ്രവാസികൾ പ്രയോജനപ്പെടുത്തി. മലസിലെ അൽമാസ് റെസ്റ്റോറൻറ് ഹാളിൽ നടന്ന ക്യാമ്പിൽ പുതിയ നോർക്ക പ്രവാസി ഐ.ഡി കാർഡിനുള്ള അപേക്ഷ, നിലവിലുള്ള കാർഡ് പുതുക്കൽ, സെപ്റ്റംബർ 18-ന് അവസാനിക്കുന്ന നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ എന്നിവക്കുള്ള മാർഗനിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകി.
ക്യാമ്പ് കോഓഡിനേറ്റർ അജ്നാസ് ബാവുവിെൻറ നേതൃത്വത്തിൽ കരീം കാനാമ്പുറം, സുഭാഷ് അമ്പാട്ട്, ഷജീർ ആലുവ, ഹിലാൽ ബാബു, ഹാഫിസ് അയൂബ്, മുഹമ്മദ് ഉവൈസ്, അമീർ കാക്കനാട്, ജോജി ജേക്കബ്, ജാഫർഖാൻ, സാജു ദേവസ്സി, സലാം പെരുമ്പാവൂർ, നിസാർ കൊച്ചിൻ, റിജോ ഡൊമിനിക്കോസ്, ശ്യാം മന്ത്രക്കോട്, ഇല്യാസ് പൂളക്കൽ എന്നിവർ സേവനങ്ങൾക്ക് നേതൃത്വം നൽകി. നോർക്ക കാർഡ്, നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് എന്നിവ സംബന്ധിച്ച തുടർസേവനങ്ങൾക്കും വിവരങ്ങൾക്കും കോഓഡിനേറ്റർ അജ്നാസ് ബാവുവുമായി (0551508102) ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.