ഹൂതി ഭീകരാക്രമണം; ശക്തമായി അപലപിച്ച്​ സൗദി വിദേശകാര്യ മന്ത്രാലയം

റിയാദ്: രാജ്യത്തി​െൻറ തെക്കൻ മേഖലയിലെ അബഹ, ഖമിസ് മുശൈത്ത്, ജീസാൻ, നജ്റാൻ എന്നിവിടങ്ങളിൽ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതി ഭീകരസംഘം നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 73 സാധാരണക്കാർക്ക് ഈ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമെ, ചെങ്കടലിലെ കപ്പലുകളെയും ലക്ഷ്യമിട്ട്​ ആക്രമിക്കുകയാണ്​. അന്താരാഷ്​രട സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്ന ഈ നടപടിയെയും മന്ത്രാലയം അപലപിച്ചു.

യമ​െൻറയും അറബ്-ഇസ്​ലാമിക ലോകത്തി​െൻറയും സുരക്ഷയെയും സ്ഥിരതയെയും ഹൂതി ഭീകരർ നിരന്തരം ഭീഷണിപ്പെടുത്തുന്നതിലും സമാധാന ശ്രമങ്ങളെ അവർ തുടർച്ചയായി തള്ളിക്കളയുന്നതിലും സൗദി അറേബ്യ ശക്തമായി പ്രതിഷേധിച്ചു.

അന്താരാഷ്​ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സമ്പത്തുകൾ കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം സൗദി അറേബ്യയ്ക്കുണ്ട്.

രാജ്യത്തി​െൻറ ഭൂപ്രദേശങ്ങളെയും സമ്പത്തുകളെയും ലക്ഷ്യമിട്ടുള്ള ഏത് ആക്രമണത്തോടും യാതൊരു വിട്ടവീഴ്ചയുമില്ലാതെ പ്രതികരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിഷ്കളങ്കരായ സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് ഹൂതി ഭീകരന്മാർ തുടരുന്നതി​െൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യം കടുത്ത മുന്നറിയിപ്പ് നൽകി. ഭീകരർ നടത്തുന്ന എല്ലാത്തരം അക്രമങ്ങളും സമുദ്ര ഗതാഗത സുരക്ഷയ്‌ക്കെതിരെയുള്ള നിരന്തരമായ ഭീഷണികളും ഉടൻ അവസാനിപ്പിക്കണമെന്ന താക്കീത് ആവർത്തിക്കുകയും ചെയ്​തു.​

അന്താരാഷ്​ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും യു.എൻ സുരക്ഷാ കൗൺസിലി​െൻറ പ്രമേയങ്ങൾ കർശനമായി നടപ്പാക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

Tags:    
News Summary - Saudi Foreign Ministry strongly condemns Houthi terrorist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.