ജിദ്ദ അനസ് ബിൻ മാലിക് സെന്റർ ഭാരവാഹികൾ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു
‘അൽ ഇത്ഖാൻ’ ഖുർആൻ മനപ്പാഠ കോഴ്സ് സെപ്റ്റംബർ 12 മുതൽ
ജിദ്ദ: ഷറഫിയ്യ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് സെൻററിന് കീഴിൽ ഖുർആൻ മനപ്പാഠത്തിനായി ‘അൽ ഇത്ഖാൻ’ എന്ന പുതിയ സംരംഭം ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. മനുഷ്യരെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ദൈവിക ഗ്രന്ഥത്തിെൻറ പഠനവും മനനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെൻറർ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് ഈ കോഴ്സ്. പ്രഥമ ബാച്ചുകളിലേക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 12ന് ആരംഭിക്കും.
ആഴ്ചയിൽ അഞ്ചു ദിവസങ്ങളിലായി രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഏഴ് വയസ്സ് മുതൽ 13 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഞായർ മുതൽ വ്യാഴം വരെ മോണിങ് ബാച്ചും, ഏഴ് വയസ്സ് മുതൽ ഏത് പ്രായത്തിലുമുള്ള കുട്ടികൾക്കും പഠനം ആഗ്രഹിക്കുന്ന മുതിർന്നവർക്കുമായി ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഈവനിങ് ബാച്ചുമാണ് നടക്കുക.
കോഴ്സിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഷറഫിയ്യയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ സൗദി അവ്വൽ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് സെൻറർ ഓഫീസുമായോ 0535618598, 0509299816 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണെന്ന് മാനേജ്മെൻറ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സെൻറർ പ്രസിഡൻറ് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, കോഴ്സ് അക്കാദമിക് മേധാവി മുഹമ്മദ് റഫീഖ് സുല്ലമി, അൽ ഇത്ഖാൻ പ്രിൻസിപ്പൽ അബ്ദുർറഊഫ് അൽ ഹികമി, കോഓഡിനേറ്റർ നൗഫൽ പീടിയേക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.