ഫുജൈറ: ഫുജൈറയുടെ സുപ്രധാന ലാൻഡ് മാർക്കുകളില്‍ ഒന്നായ പെർഫ്യൂം റൗണ്ട്എബൗട്ട് പൊളിച്ചു നീക്കി. എമിറേറ്റിലെ പ്രധാന പാതയായ ഹമദ് ബിന്‍ അബ്ദുല്ല റോഡിെൻറ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് റൗണ്ട്എബൗട്ട് നീക്കം ചെയ്യുന്നത്. വന്‍ ഗതാഗത തിരക്ക് അനുഭവപ്പെടാറുള്ള ഇവിടെ ട്രാഫിക് സിഗ്നൽ ഉയരും. അല്‍ ഫുതൈം റൗണ്ട്എബൗട്ട് മുതല്‍ കിഴക്കന്‍തീര ഹൈവേ വരെ ആറു കിലോമീറ്റര്‍ നീളത്തിലാണ് പാത നവീകരണം നടക്കുന്നത്.
ഇതിെൻറ ഭാഗമായി ചോയ്ത്രം സൂപ്പര്‍മാര്‍ക്കറ്റ് മുതല്‍ അഡ്നോക് പെട്രോൾ സ്റ്റേഷൻ വരെയുള്ള ഭാഗത്തും മാര്‍ക്കറ്റിലേക്കുള്ള റോഡിലും ഗതാഗതം ഒരു വശത്തേക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്.
250 ദശലക്ഷം ദിര്‍ഹം ചെലവു കണക്കാക്കുന്ന പദ്ധതിക്ക് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് നേതൃത്വം നല്‍കുന്നത്. ആദ്യ ഘട്ടം ആറു മാസം കൊണ്ട് പൂർത്തിയാവും. പദ്ധതിയുടെ സമ്പൂർണ പൂർത്തീകരണം 2019 അവസാനത്തോടെ സാധ്യമാവും. രണ്ടു വരിപാത മൂന്നായി ഉയരുന്നതോടെ നിലവിലെ തിരക്കിന് വലിയ ആശ്വാസമാകും. മഴവെള്ളം എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തും. ഈ റോഡില്‍ പുതുതായി പാലം, തുരങ്കങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവ വരുന്നതോടെ ഫുജൈറയുടെ മുഖച്ഛായ തന്നെ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.