ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയത്. മേളയുടെ വിജയത്തിന് ഇവര്‍ വഹിച്ച പങ്ക് വലുതാണ്. ഇവരുടെ വാര്‍ത്തകള്‍ കൃത്യസമയത്ത് എത്തേണ്ടയിടത്ത് എത്താനുള്ള എല്ലാവിധ സാങ്കേതിക സഹായവും ചെയ്തത് മലയാളികളായ ഐ.ടി വിദഗ്ധരാണ്. തിരുവനന്തപുരം കല്ലറ സ്വദേശി യാസര്‍ സലാഹുദ്ദീന്, തിരുവല്ല മല്ലപ്പള്ളി സ്വദേശി ദിലീപ് രാജന്, കൊല്ലം പുനലൂര്‍ സ്വദേശി സുജിത്, എന്നിവരാണ് ഈ മേഖലയില്‍ കൃത്യമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചത്. വര്‍ഷങ്ങളായി ഇവരാണ് ഷാര്‍ജ പുസ്തകമേളയിലെ ഐ.ടി വിഭാഗം നിയന്ത്രിക്കുന്നത്. മലയാളത്തെയും തന്‍സാനിയ സ്വദേശി ഫൈസലും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.