ഷാർജ: പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ പുസ്തകചർച്ചയിൽ സബ്ന നസീറിന്റെ ദൈവത്തിന്റെ താക്കോൽ, അനു വന്ദനയുടെ നീലാഞ്ജനം എന്നീ നോവലുകൾ ചർച്ച ചെയ്യും. ഈ മാസം 21ന് വൈകീട്ട് അഞ്ചര മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്യും.
പ്രവീൺ പാലക്കീൽ മോഡറേറ്ററാകുന്ന ചടങ്ങിൽ രഘുമാഷ് ദൈവത്തിന്റെ താക്കോലും എം.ഒ രഘുനാഥ് നീലാഞ്ജനവും പരിചയപ്പെടുത്തും. ഉണ്ണി കൊട്ടാരത്ത്, കെ.പി റസീന, ബബിത ഷാജി, സിറാജ് നായർ, രാജേശ്വരി പുതുശ്ശേരി, പ്രതിഭ സതീഷ്, സഹർ അഹ്മദ്, ദൃശ്യ ഷൈൻ എന്നിവർ സംസാരിക്കും. ചടങ്ങിൽ അനു വന്ദനയുടെ കഥാസമാഹാരമായ നൗകയുടേയും സബ്ന നസീറിന്റെ ദൈവത്തിന്റെ താക്കോൽ രണ്ടാം പതിപ്പിന്റെയും കവർ പ്രകാശനം ചെയ്യും. സബ്ന നസീറും അനു വന്ദനയും മറുപടി പ്രസംഗം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.