വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ
ജെഫു ജൈലാഫിെൻറ ആദ്യപുസ്തകമായ 'വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ' എന്നത് കഥകളുടെ സമാഹാരമാണ്. സുതാര്യമായ ഭാഷ, ലോജിക്കലായുള്ള കയറ്റിറക്കങ്ങള്‍, ചാരുതയുള്ള ബിംബങ്ങള്‍, നിരാശയിലും ചിന്നുന്ന പ്രസാദാത്മകത ഇവയെല്ലാം ജെഫുവിലെ കഥാകാരെൻറ അടയാളങ്ങളാണ്. സങ്കൽപങ്ങളുടെ വേരിറക്കി ഒരു മറുലോകം നെയ്തെടുക്കുന്നതിനുള്ള അതിസൂക്ഷ്മ ഇടപെടലുകളാണ് ജെഫു ജൈലാഫിെൻറ എഴുത്ത്. ഷാഫി കാമിയോ, ഇസ്ഹാഖ് നിലമ്പൂർ എന്നിവരാണ് കഥകൾക്കുവേണ്ടി വരകൾ നിർവഹിച്ചിട്ടുള്ളത്. പുസ്തകം പ്രസിദ്ധീകരിച്ചത് സാപ്പിയൻസ് ലിറ്ററേച്ചർ ആണ്.
രചയിതാവ്: ജെഫു ജൈലാഫ്. പ്രസാധകർ: സാപ്പിയൻസ് ലിറ്ററേച്ചർ
മണ്ണിരയുടെ വിലാപം
കാൽ നൂറ്റാണ്ടോളം ദുബൈയിൽ പ്രവാസിയും കലാകാരനുമായ നസീർ കെ.എച്ച്. കാതിയാളത്തിെൻറ ആദ്യ കവിത സമാഹാരമായ 'മണ്ണിരയുടെ വിലാപം' ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. പ്രവാസം, ഗൃഹാതുരത്വം, സ്വത്വബോധം, സാമൂഹിക പ്രതിബദ്ധത എന്നിങ്ങനെ നിരവധി വിഷയങ്ങളെ സ്പർശിച്ച് ജീവിത പ്രവാഹത്തിലൂടെ ഒഴുകിപ്പോകാൻ വെമ്പൽകൊള്ളുന്നവയാണ് ഈ പുസ്തകത്തിലെ കവിതകൾ.
രചയിതാവ്: നസീർ.കെ.എച്ച്. കാതിയാളം. പ്രസാധകർ: പ്രിൻറ് ഹൗസ്
എട്ടാമത്തെ പുസ്തകവുമായി സാം സുഹൈൽ
ഷാർജ: മൂവായിരത്തിലധികം മോട്ടീവേഷൻ ക്ലാസെടുത്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ സൈക്കോളജിസ്റ്റായ സാം സുഹൈൽ എട്ടാമത്തെ പുസ്തകവുമായി ഷാർജ പുസ്തകോത്സവത്തിൽ എത്തിയിരിക്കുകയാണ്. 'ഞാൻ എത്തിയാൽ മാത്രം അണയുന്ന വിളക്കുള്ള വീട്'എന്നതാണ് ഇത്തവണത്തെ പുസ്തകം. ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും അഭിനേതാവുമാണ്. അടുത്ത വർഷം പുതിയ രണ്ടു പുസ്തകങ്ങളിറക്കാനും സാം ലക്ഷ്യമിടുന്നു. വ്യാഴം 4.30ന് റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനം. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് അവതാരിക എഴുതിയിരിക്കുന്നത്. ലിപി പബ്ലിക്കേഷൻസാണ് പുറത്തിറക്കുന്നത്.
രചയിതാവ്: സാം സുഹൈൽ. പ്രസാധകർ: ലിപി
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
3.00-ബുക്ക് പ്ലസിെൻറ 15 പുസ്തകങ്ങളുടെ പ്രകാശനം
3.30-സിറാജുൽ ഇസ്ലാമും സയ്യിദ് മുഹമ്മദ് ഷാക്കിറും എഴുതിയ പുസ്തകത്തിെൻറ പ്രകാശനം
4.00-ഒരു വീൽച്ചെയർ സഞ്ചാരിയുടെ ഹൃദയതാളം-എസ്.എം. സാദിഖ്
4.30-ഞാൻ എത്തുമ്പോൾ മാത്രം അണയുന്ന വിളക്ക് (ചെറുകഥ)-എം.എ. സുഹൈൽ
5.00-ജീവിതം ഒരു മരുപ്പച്ച(നോവൽ)-ബിജുകുമാർ
5.30-നിന്നെ തിരയുകയായിരുന്നു(കവിത)
ചാവുബലി (നോവൽ)-നീത സുഭാഷ്
6.00-യൂറോപ്പിൽ ഒരു ഓട്ടപ്രദക്ഷിണം-പത്മിനി ശശീന്ദ്രൻ
6.30-ദ ഇൻബിസിബ്ൾ ഗിഫ്റ്റ് (കവിത)-ഫാത്തിമ ഷരീഫ്
6.50-സൂര്യലിപികൾ(ചെറുകഥ)-പ്രകാശൻ തണ്ണീർമുക്കം
7.05-ബുക്കീഷ് പ്രകാശനം
7.30-റോസമീര-അനന്തപത്മനാഭൻ
8.00-ഫ്രം മലേഷ്യ ടു അമേരിക്ക(യാത്ര വിവരണം)-ഡോ. സന്ധ്യജയകുമാർ
8.30-ഹൃദയം പറഞ്ഞ കഥകൾ(ചെറുകഥ)-ഗീതാഞ്ജലി
9.00-വെള്ളിയോടെൻറ പെണ്ണച്ചി (തമിഴ്)
9.30-അബ്ദുൽ കലാം ആസാദിെൻറ കഥകളുടെ പ്രകാശനം
10.00-പ്രണയതീരം-(സിനിമ ഓർമകൾ) ഹരികൃഷ്ണൻ
10.30-അൻവർ സാമിെൻറ മോട്ടിവേഷൻ പുസ്തകത്തിെൻറ പ്രകാശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.