പൈലറ്റ് വിങ് കമാൻഡർ നമൻഷ് സിയാലിന്‍റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കുന്ന ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ
ദുബൈ: ദുബൈ എയർഷോക്കിടെ അപകടത്തിൽ മരിച്ച ഇന്ത്യൻ വ്യോമസേന വിമാനം ‘തേജസ്’ പൈലറ്റ് വിങ് കമാൻഡർ നമൻഷ് സിയാലിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
യു.എ.ഇ പ്രതിരോധ സേന അദ്ദേഹത്തിന് അന്തിമാഭിവാദ്യമർപ്പിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽ നടന്ന എയർഷോക്കിടെ ഉച്ചക്ക് 2.10ഓടെയാണ് തേജസ് വിമാനം തകർന്നുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.