ആൻറിയ അബൂദബി നടത്തിയ രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയവർ
അബൂദബി: അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ (ആൻറിയ) അബൂദബിയുടെ നേതൃത്വത്തിൽ അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം ജീവദാനം എന്ന സന്ദേശമുയർത്തി രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ നൂറിൽപരം പേർ പങ്കാളികളായി. കൂടാതെ സന്നദ്ധരായവരിൽനിന്നും പ്ലേറ്റ്ലറ്റും ശേഖരിച്ചു.
തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ് അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ആൻറിയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആൻറിയ അബൂദബി പ്രസിഡന്റ് ജോശാന്ത് വർഗീസിന്റെ അധ്യക്ഷതയിൽ അബൂദബി ഖാലിദിയ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പ് ഐ.എസ്.സി അബൂദബി പ്രസിഡന്റ് ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിലൂടെ ജീവനാണ് പങ്കുവെച്ചു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.സി അബൂദബി ജനറൽ സെക്രട്ടറി സത്യബാബു, ആൻറിയ അബൂദബി ജനറൽ സെക്രട്ടറി ലതീഷ് ചുള്ളി എന്നിവർ ആശംസകൾ അറിയിച്ചു.
ആൻറിയ അബൂദബി വൈസ് പ്രസിഡന്റ് ജോജോ ഞാളിയത്ത് നന്ദി രേഖപ്പെടുത്തി. ആൻറിയ അബൂദബി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ആൻസൺ ആന്റണി, റിജു കാവാലിപ്പാടൻ, ആൻറിയ അംഗവും സേഹ അബൂദബി ബ്ലഡ് ബാങ്കിലെ ജീവനക്കാരനുമായ ജോബി പാലാട്ടി ദേവസിക്കുട്ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.