വഫ അൽഐൻ സോൺ അൽഐൻ റീജനൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒരുക്കിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
അൽഐൻ: രക്തദാനം മഹാദാനം എന്ന സന്ദേശവുമായി വഫ അൽഐൻ സോൺ അൽഐൻ റീജനൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽജീമിയിലെ അൽഐൻ റീജനൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പ് രാത്രി ഒമ്പതുവരെ നീണ്ടു. അൽഐനിന്റെ നാനാതുറകളിൽനിന്നെത്തിയ സൗഹൃദ കൂട്ടായ്മകളും വഫ മെംബർമാരും ക്യാമ്പിൽ പങ്കാളികളായി. റീജനൽ ബ്ലഡ് ബാങ്ക് അധികൃതർ വഫയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു. ഡോ. ഷാഹുൽ ഹമീദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.