ദു​ബൈ ടാ​ക്സി​ക​ൾ

ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ച

ദുബൈ: കോവിഡ് കാലം പിന്നിട്ട് എല്ലാ മേഖലയിലും കുതിപ്പ് തുടരുന്ന ദുബൈയിൽ ടാക്സി മേഖലക്കും നല്ലകാലം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറുമാസം 27 ശതമാനത്തിലേറെ വളർച്ചയാണ് കൈവരിച്ചത്. 2019ലെ മേഖലയുടെ പ്രകടനത്തെ അപേക്ഷിച്ച് 101 ശതമാനം തിരിച്ചുവരവാണ് 2022ൽ നേടിയത്. ഇതനുസരിച്ച് കോവിഡിന് മുമ്പത്തെ സാഹചര്യത്തിലേക്ക് പൂർണമായും ഈ മേഖല എത്തിച്ചേർന്നതായാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ ആറു വർഷത്തിലെ ഏറ്റവും ഉയർന്ന വളർച്ചനിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ വർഷം ആറു മാസത്തിനിടയിൽ എക്സ്പോ 2020 ദുബൈ അടക്കമുള്ള ലോകോത്തര പരിപാടികൾക്ക് നഗരം ആതിഥ്യമരുളിയത് വളർച്ചക്ക് സഹായകമായിട്ടുണ്ട്. ഓൺലൈൻ വഴി ബുക് ചെയ്തുള്ള ടാക്സികൾ, മണിക്കൂർ കണക്കാക്കി വാടകക്കെടുക്കുന്ന ടാക്സികൾ എന്നിവക്കാണ് വലിയ വളർച്ച അടയാളപ്പെടുത്തിയതെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി പ്ലാസിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു. ഹലാ ടാക്സി യാത്രകളുടെ എണ്ണം കുത്തനെ വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 157 ശതമാനത്തിന്‍റെ വർധനവാണ് ഇതിലുണ്ടായത്. കോവിഡിന് ശേഷം ദുബൈയിൽ സാധാരണജീവിതം പൂർണമായും തിരിച്ചുവന്നതിന്‍റെ സൂചനയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഡിസംബർ മുതലുള്ള മാസങ്ങളിലും വലിയ പുരോഗതി മേഖലക്കുണ്ടാവുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Big growth for Dubai taxi sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.