ഷാർജ: ജനങ്ങൾക്ക് ദുരിതവും മന്ത്രിമാർക്കും ഉപദേശകർക്കും അവിഹിത നേട്ടങ്ങളും സമ്മ ാനിച്ച പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബ ഹനാൻ എം.പി. കുറ്റപ്പെടുത്തി. യു.എ.ഇയിലെ യു.ഡി.എഫ് നേതൃത്വം ഒരുക്കിയ ‘പ്രവർത്തകരുമായി മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയകാലത്ത് എല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു വർഷമായിട്ടും പുനരധിവസ സഹായം നൽകിയിട്ടില്ല. ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിക്ഷയായ പി.എസ്.സി പരീക്ഷ പോലും ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള പാർട്ടി സംവിധാനമാക്കി മാറ്റുന്നുവെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു. യു.ഡി.എഫ് യു.എ.ഇ ചെയർമാൻ പുത്തുർ റഹ്മാൻ അധ്യക്ഷത വഹിച്ചു. അഡ്വ. വൈ.എ. റഹിം, ഇബ്രാഹിം എളേറ്റിൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി സ്വാഗതവും നദീർ കാപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.