ദുബൈ:നവജാത ശിശുക്കൾ തമ്മിൽ മാറിപ്പോയെന്നും ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചുവെന്നും കേൾക്കാറില്ലേ, ചില സിനിമകളിലെ പ്രമേയം തന്നെ ആശുപത്രിയിൽ നിന്ന് മാറിപ്പോയ കുട്ടികൾ വ്യത്യസ്ത സാഹചര്യമുള്ള അന്യ കുടുംബങ്ങളിൽ വളരുകയും പിന്നീട് നാടകീയമായി തിരിച്ചറിയുന്നതും മറ്റുമാണ്.
കുഞ്ഞിനെ ആരെങ്കിലും മാറ്റിയാലോ എന്ന് ഭയന്ന് അമ്മമാരും അമ്മൂമ്മമാരും ഒരു പോള കണ്ണടക്കാതെ ആശുപത്രിയിൽ കാവലിരുന്ന സംഭവങ്ങളും നിരവധി. അത്തരം മാറിപ്പോവലുകളും മോഷണങ്ങളും ഇല്ലാതാക്കാൻ പുത്തൻ ഉപകരണവുമായി ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ). കുഞ്ഞിെൻറ കാലിൽ കൊളുത്തിയിടാവുന്ന ഇൗ ഉപകരണം ഒരു അലാറമാണ്.
അനുമതിയില്ലാതെ കുഞ്ഞിനെ ആരെങ്കിലും എടുക്കാൻ ശ്രമിച്ചാൽ പോലും അമ്മയും ആശുപത്രി അധികൃതരും വിവരമറിയും.
ഡി.എച്ച്.എക്കു കീഴിലെ ദുബൈ, ലത്തീഫ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. നവജാത ശിശുക്കളുടെ രക്തത്തിലെ ഒാക്സിജൻ അളവ് നിരീക്ഷിക്കുന്നതിനുള്ള അലാറം ഘടിപ്പിച്ച ഉപകരണവും ഡി.എച്ച്.എ അവതരിപ്പിക്കുന്നുണ്ട്. ഒാക്സിജൻ അളവ് കുറഞ്ഞാൽ അമ്മക്കും ആശുപത്രി സ്റ്റാഫിനും സന്ദേശം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.