ബാഡ്​മിൻറൺ ടൂർണമെൻറ്​ വിജയികൾക്ക്​ സമ്മാനം നൽകുന്നു 

ബാഡ്​മിൻറൺ ടൂർണമെൻറ്​ : അജയ്​ കാർലോസ്-ഷംസീർ ടീമിന് കിരീടം

അജ്‌മാൻ: അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ നടത്തിയ ഒന്നാമത് ഇസ്​മായിൽ സ്​മാരക ഇൻ ഹൗസ് ബാഡ്​മിൻറൺ ടൂർണമെൻറിൽ അജയ് കാർലോസ്-ഷംസീർ സഖ്യത്തിന് കിരീടം.

ഐ.എസ്.സിയുടെ നവീകരിച്ച ബാഡ്​മിൻറൺ കോർട്ടിൽ നടന്ന വാശിയേറിയ ഫൈനലിൽ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് ശ്രീഷൻ-ജോജി മാത്യു ടീമിനെയാണ് തോൽപിച്ചത്. സ്‌കോർ: (21-14, 21-17). സാബു സ്​റ്റാലിൻ-അനന്തു സഖ്യം മൂന്നാം സ്ഥാനം നേടി. 22 പുരുഷ ടീമുകൾ രണ്ടുദിനം വിവിധ ഗ്രൂപ്പുകളിലായി മറ്റുരച്ച ടൂർണമെൻറ്​ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അരങ്ങേറിയത്. ഇക്കഴിഞ്ഞ നവംബറിൽ അജ്‌മാൻ-ഷാർജ അതിർത്തിയിലെ അൽ ഹീറ കോർണിഷിലെ ചുഴിയിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്​മായിലിന് ജീവൻ നഷ്​ടമായത്.

അപകടത്തിൽ മകൾ അമലും മരിച്ചു. ദുബൈ ആർ.ടി.എ ജീവനക്കാരനായിരുന്ന ഇസ്​മായിൽ ഐ.എസ്.സി. കോർട്ടിൽ കളിക്കുന്ന മോണിങ് സ്​റ്റാർ ടീമിലെ അംഗമായിരുന്നു. വിജയികൾക്ക് പരേത​െൻറ സഹോദരൻ മുബാറക് ട്രോഫികൾ സമ്മാനിച്ചു. സമാപന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ്​ ജാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സുജികുമാർ പിള്ള സ്വാഗതവും സ്പോർട്​സ്​ കമ്മിറ്റി കൺവീനർ കെ.ജി. ഗിരീഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്‍റ്​ വി.വി. പ്രജിത്ത്, ജോ. സെക്രട്ടറി ചന്ദ്രൻ ബേപ്പ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, ഷാഹിദ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Badminton Tournament: Ajay Carlos-Shamsir team wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.