ദുബൈ: ലോക പ്രശസ്തമായ െഎഡിയാസ് യു.കെ ഇൻറർനാഷനൽ അവാർഡിന് ദുബൈ നഗരസഭയുടെ രണ്ട് ആശയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ വിദഗ്ധർ സമർപ്പിച്ച 150 ആശയങ്ങളിൽ നിന്നാണ് നഗരസഭയുടെ കറൻസി ചാരിറ്റി ബാങ്കും ആശുപത്രി മാലിന്യ സംസ്കരണ പദ്ധതിയും തെരഞ്ഞെടുക്കപ്പെട്ടത്. ദുബൈ ലാംപ്, സൗരോർജ ജലസേചന സംവിധാനം എന്നിവയും ഫൈനൽ പട്ടികയിൽ ഇടം പിടിച്ചിരുന്നു. െഎഡിയാസ് യു.കെ ഒാർഗനൈസേഷനിൽ നിന്ന് 98 എന്ന മികച്ച സ്കോർ നേടിയ ദുബൈ പ്ലാറ്റിനം സർട്ടിഫിക്കറ്റിനും അർഹത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.