അബൂദബി: സ്വയം നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്ന ലോകത്തെ മുൻനിര കമ്പനികൾ പങ്കെടുക്കുന്ന ഓട്ടോണമസ് സിസ്റ്റംസ് വീക്കിന്റെ ആദ്യ എക്സിബിഷൻ നവംബർ 10 മുതൽ 15 വരെ അബൂദബിയിൽ നടക്കും.ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വയംനിയന്ത്രിത, സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെ ഭാവി രൂപപ്പെടുത്തുന്നതിന് അബൂദബി മുന്നോട്ടുവെക്കുന്ന നയങ്ങളുടെ ഭാഗമായാണ് പരിപാടി. സംയോജിതവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് സ്മാര്‍ട്ട് മൊബിലിറ്റിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര ഗതാഗതത്തെ പ്രേത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള മുന്നേറ്റങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ആഗോള വിദഗ്ധരെ ഒരു വേദിയിലെത്തിക്കുന്നതാണ് ഓട്ടോണമസ് സിസ്റ്റംസ് വീക്ക്. ഓട്ടോണമസ് സിസ്റ്റംസ് വീക്കുമായി ബന്ധപ്പെട്ട് നവംബര്‍ 10 മുതല്‍ 12 വരെ ഡ്രിഫ്റ്റ് എക്സ് എക്സിബിഷന് അരങ്ങേറും.
എക്സ്ബിഷനില്‍ കര, ജല, വായു മാര്‍ഗങ്ങളിലുള്ള നവീന ഓട്ടോണമസ്, സ്മാര്‍ട്ട് ഗതാഗത പരിഹാരങ്ങള്‍ അവതരിപ്പിക്കും.ഇതേസമയം തന്നെ ഖലീഫ യൂനിവേഴ്സിറ്റി അഡ്നെക് സെന്ററില്‍ ഏഷ്യ-പസഫിക് റോബോ കപ്പ് 2025ന് ആതിഥ്യം വഹിക്കും. നിര്‍മിതബുദ്ധി റോബോട്ടിക്സിൽ അന്താരാഷ്ട്ര ടീമുകളാണ് ഇവിടെ മത്സരിക്കുക. അബൂദബി ഓട്ടോണമസ് റേസിങ് ലീഗിന്റെ രണ്ടാം പതിപ്പോടെയാണ് ഓട്ടോണമസ് സിസ്റ്റംസ് വാരം സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.