എ​മി​റേ​റ്റ്സ് റെ​ഡ്ക്ര​സ​ന്‍റി​ലെ കു​ട്ടി​ക​ൾ അ​ലീ​ഷ മൂ​പ്പ​നൊ​പ്പം

100 കുട്ടികള്‍ക്ക് ഈദ് ആഘോഷമൊരുക്കി ആസ്റ്റര്‍ വളന്റിയേഴ്‌സ്

ദുബൈ: ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയറിന്‍റെ ആഗോള സി.എസ്.ആര്‍ മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പുമായി സഹകരിച്ച് നിരാലംബരായ കുട്ടികള്‍ക്കായി 'സ്‌മൈല്‍' എന്ന ഉദ്യമം സംഘടിപ്പിച്ചു. പരിപാടിയിലൂടെ എമിറേറ്റ്സ് റെഡ് ക്രസന്‍റില്‍നിന്നുള്ള 100 കുട്ടികള്‍ക്ക് വിവിധ വിനോദ പരിപാടികളും ഈദ് ഷോപ്പിങ്ങുമൊരുക്കി രസകരമായ ദിവസമാണ് ആസ്റ്റര്‍ വളന്റിയേഴ്‌സ് സമ്മാനിച്ചത്. ദുബൈ ഒയാസിസ് മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ മാളിലെ ഇന്‍ഡോര്‍ പ്ലേ ഏരിയയായ ഫണ്‍സിറ്റി സന്ദര്‍ശിച്ചു. തുടര്‍ന്ന് ഷോപ്പിങ് ടൂറും സംഘടിപ്പിച്ചു. ആസ്റ്റര്‍ വളന്റിയേഴ്‌സില്‍നിന്ന് മാക്‌സ് ഷോറൂമില്‍നിന്നും ഈദ് സമ്മാനങ്ങള്‍ സ്വീകരിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ ചടങ്ങില്‍ സംസാരിച്ചു. ഭാവിയുടെ കാവല്‍ക്കാരായ കുട്ടികള്‍ക്ക് മുന്നേറാന്‍ ഏറ്റവും മികച്ച സാഹചര്യം കൂട്ടായി ഒരുക്കണമെന്ന് അലീഷ മൂപ്പന്‍ പറഞ്ഞു. ഈദിന്‍റെ ആഹ്ലാദകരമായ അവസരത്തില്‍ നിര്‍ധനരായ ഈ കൊച്ചുകുട്ടികളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും അലീഷ മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

2018 മാര്‍ച്ചിലാണ് ആസ്റ്റര്‍ വളന്റിയേഴ്‌സ് 'സ്‌മൈല്‍' പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ ആരോഗ്യ ക്ഷേമത്തെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആരംഭിച്ചത്. 

Tags:    
News Summary - Astor Volunteers prepares Eid celebration for 100 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.