ഡിഎം വിംസ്​ മെഡിക്കൽ കോളജ്​ ഏറ്റെടുക്കൽ നിലവാരമുള്ള ആരോഗ്യ പരിരക്ഷ സാർവത്രിമാക്കും- ഡോ. ആസാദ്​ മൂപ്പൻ

ദുബൈ: ഡിഎം വിംസ്​ മെഡിക്കൽ കോളജിനും അനുബന്ധ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കുമായി ചെലവഴിച്ച തുകയിൽ 250 കോടി രൂപ കേരള സർക്കാരിന് സംഭാവന ചെയ്യുമെന്ന് ഡോ. ആസാദ് മൂപ്പ​​െൻറ കുടുംബം. മെഡിക്കൽ, നഴ്സിംഗ്, ഫാർമസി കോളജുകളും അനുബന്ധ അടിസ്​ഥാന സൗകര്യങ്ങളും ഏറ്റെടുക്കുന്നതിലൂടെ പിന്നോക്ക ജില്ലയായ വയനാടി​​െൻറ ആരോഗ്യ സംരക്ഷണവും മെഡിക്കൽ വിദ്യാഭ്യാസവും മെച്ചപ്പെടുത്താൻ സർക്കാരിനെ പിന്തുണയ്ക്കുക എന്നതാണ്  നിർദ്ദേശത്തി​​െൻറ ലക്ഷ്യം.

സർക്കാർ നിയോഗിച്ച കമ്മിറ്റി 3 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, ഇതു സംബന്ധിച്ച അന്തിമ നിബന്ധനകളും വ്യവസ്​ഥകളും രൂപപ്പെടുത്തും. സർക്കാർ മേഖലക്ക് കീഴിൽ നൂതന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ പ്രാദേശിക ലഭ്യതക്കുറവ് മൂലം  ജനത നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള   സർക്കാർ ആലോചനയ്ക്കുള്ള പ്രതികരണമായാണ് ഈ തീരുമാനം.  പത്ത് വർഷം മുൻപ്​  സ്​ഥാപിതമായ കോളജിൽ നിന്ന്​ ഇതിനകം എം.ബി.ബി.എസ്​ ബിരുദധാരികളുടെ രണ്ട് ബാച്ചുകൾ  വിജയകരമായി കോഴ്സ്​ പൂർത്തിയാക്കിയിട്ടുണ്ട്​.  രാജ്യത്തെ എൻ.എ.ബി.എച്ച്  അക്രഡിറ്റേഷനുളള  മെഡിക്കൽ കോളജുകളിൽ ഒന്നാണ് ഡിഎം വിംസ്​. 

ചാരിറ്റബിൾ രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജിൽ 150 സീറ്റുകളാണുളളത്.   14 ലക്ഷം ചതുരശ്രയടി വിസ്​തീർണ്ണമുള്ള സ്​ഥാപനങ്ങളിൽ, പ്രാദേശിക സമൂഹത്തെ പരിപാലിക്കുന്നതും, ആരോഗ്യപരിപാലന വിദഗ്ധരെ പരിശീലിപ്പിക്കാൻ സഹായിക്കുന്നതിനുമായി 700 ബെഡ് സൂപ്പർ സ്​പെഷ്യാലിറ്റി ഹോസ്​പിറ്റലും, 100 കിടക്കകളുള്ള സ്​പെഷ്യാലിറ്റി ഹോസ്​പിറ്റലും, ഒരു ഫാർമസി കോളേജ്്, ഒരു നഴ്സിംഗ് കോളേജ് എന്നിവയും ഉൾപ്പെടുന്നു. 

സാമൂഹികമായ അടിസ്​ഥാന സൗകര്യ വികസനത്തിന് പരിമിതികളുളള, 10 ലക്ഷം ജനസംഖ്യയുളള മലയോര ഭൂപ്രദേശമെന്ന നിലയിൽ, ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഡിഎം വിംസ്​ മെഡിക്കൽ കോളേജ്  അതുല്ല്യമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുളളതെന്ന് ഡി.എം.ഇ.ആർ.എഫ്  മാനേജിങ്ങ് ട്രസ്റ്റി ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. സർക്കാറിന് കീഴിൽ ഒരു പുതിയ മെഡിക്കൽ കോളജ് വരികയാണെങ്കിൽ അതിന് ഈ പ്രദേശത്ത് ഗണ്യമായ നിക്ഷേപം ആവശ്യമാണ്, ഒപ്പം അത് പ്രവർത്തനക്ഷമമാവാൻ കുറഞ്ഞത് 5 വർഷം സമയമെടുക്കുകയും ചെയ്യും.  

പിന്നോക്കം നിൽക്കുന്ന മലയോര ഭൂപ്രദേശമായ ജില്ലയിലെ നിർദ്ധനരായ ജനങ്ങൾക്ക് ചികിഝ നൽകുന്നതിനും സംസ്​ഥാനത്ത് നിന്ന് നല്ല നിലവാരമുള്ള ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിനുമായി ഈ സ്​ഥാപനങ്ങളിലെ മൊത്തം നിക്ഷേപത്തിൽ നിന്ന് 250 കോടി രൂപ സർക്കാരിന് സംഭാവന ചെയ്യുമെന്നും ഡോ.മൂപ്പൻ അറിയിച്ചു. ഈ നിർദ്ദേശത്തോട് ഉടനടി പ്രതികരിച്ചതിനും, വിശദാംശങ്ങൾ അവലോകനം ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിച്ചതിനും,  മുഖ്യമന്ത്രി  പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവരോട് നന്ദി പ്രകടിപ്പിക്കുന്നതായും ഡോ.ആസാദ് മൂപ്പൻ വ്യകതമാക്കി.  
ഡോ.ആസാദ് മൂപ്പൻ നേരത്തേ തന്നെ  ത​​െൻറ വ്യക്​തിഗത സ്വത്തി​​െൻറ 20 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരുന്നു.

Tags:    
News Summary - aster mims dr azad mooppan -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.