ദുബൈ: ആഗോള ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്, യു.എ.ഇ സർക്കാർ ദുബൈയിൽ 100 ശതമാനം നിയമപരമായ ഉടമ സ്ഥാവകാശം അനുവദിച്ചു. നേരത്തേ നിലവിലുണ്ടായിരുന്ന യു.എ.ഇ നിയമപ്രകാരം രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന കമ്പനികള ുടെ നിയമപരമായ ഉടമ സ്വദേശി പൗരന്മാരായിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. വിദേശ നിക്ഷേപകർക്ക് 49 ശതമാനം ഉടമസ്ഥാവകാശമാണ് അനുവദിച്ചിരുന്നത്.
എന്നാൽ ഇൗയിടെ യു.എ.ഇ സർക്കാറിെൻറ വാണിജ്യ സൗഹാർദ^സഹിഷ്ണുതാ നയങ്ങളുടെ ഭാഗമായി ആരോഗ്യപരിപാലനം ഉൾപ്പെടെ വിവിധ വാണിജ്യ മേഖലകളിൽ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കി. ഇതോടെ യു.എ.ഇയിലെ മുൻനിര ആരോഗ്യസേവനദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത് കെയറിന് ക്ലിനിക്കുകൾ, ഫാർമസികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ 100% നിയമപരമായ ഉടമസ്ഥാവകാശം ദുബൈ വാണിജ്യവകുപ്പ് അനുവദിക്കുകയായിരുന്നു. ഒാഹരി കൈമാറ്റം നിലവിലെ സാമ്പത്തിക വർഷത്തിെൻറ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
തങ്ങളുടെ ജി.സി.സി ബിസിനസിെൻറ 80 ശതമാനവും ദുബൈയിലാകയാൽ ഇവിടുത്തെ വിപണി ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നുവെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. പുരോഗതി ലക്ഷ്യമിടുന്നതും, രാജ്യത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ പ്രചോദനം നൽകുന്നതുമായ ഈ നിയമമാറ്റം കൊണ്ടുവന്ന ദീർഘവീക്ഷണം നിറഞ്ഞ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.