എ.പി.അസ്​ലം ഫുട്ബാൾ: ജി സ്​പോട്ട് ജേതാക്കൾ

ദുബൈ: ഒരുമ കല്പകഞ്ചേരി അൽ വാസൽ സ്പോർട്സ്  ക്ലബിൽ സംഘടിപ്പിച്ച ഏഴാമത് എ.പി അസ്ലം േട്രാഫി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ 4^2ന് തീമാ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ജി സ്പോട്ട് അൽഐൻ മലയാളി സമാജം ടീം ജേതാക്കളായി. മൂന്നു ഗ്രൗണ്ടുകളിലായി 24 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ മത്സരം കാണാൻ മഴ വക വെക്കാതെ നൂറുകണക്കിന് ആളുകൾ  ആവേശത്തോടെ അൽ വാസൽ  ക്ലബിലെത്തിയിരുന്നു. 
ജേതാക്കൾക്കുള്ള അസ്ലം േട്രാഫിയും ക്യാഷ് അവാർഡും എ.പി.ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീനിൽ നിന്ന് വിതരണം ചെയ്തു.റണ്ണേഴ്സ് അപ്പിനും കളിക്കാർക്കുള്ള േട്രാഫികൾ, മെഡലുകൾ എന്നിവ റീജൻസി ഗ്രൂപ്പ് എം.ഡി ഡോ.അൻവർ അമീൻ,റിയാസ് ചേലേരി,  എം.ഫിറോസ് ഖാൻ, അഫ്സൽ ശ്യാം,സബാഹ് ആനപ്പടിക്കൽ,ചെമ്മുക്കൻ യാഹുമോൻ, റാഷിദ് അസ്ലം, മുഹമ്മദ് അസ്ലം എന്നിവർ സമ്മാനിച്ചു.
ഒരുമ കല്പകഞ്ചേരി യു.എ.ഇ പ്രസിഡൻറ് ബഷീർ പടിയത്ത്,ജനറൽസെക്രട്ടറി  അബ്ദുൽ വാഹിദ് മയ്യേരി, ടൂർണ്ണമെൻ്റ് കമ്മിറ്റി ഭാരവാഹികളായ സലാഹ് ആനപ്പടിക്കൽ, അബ്്ദുൽ മജീദ്,സക്കീർ ഹുസൈൻ, സിദ്ദീഖ് കാലടി, നബീൽ എ.പി.,അയ്യൂബ് വി.ടി,സലാം പൊറ്റങ്ങൽ,മൻസൂർ,ബാപ്പു, ഹാഷിം,ഇബ്രാഹിം കുട്ടി,ഇഖ്ബാൽ എന്നിവർ ടൂർണമ​െൻറിന് നേതത്വം നൽകി.
 

Tags:    
News Summary - Aslam-trophy-Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.