‘ആസ്ക്’ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ
ദുബൈ: അലുമ്നി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളജ് (ആസ്ക്) യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്ന ഒന്നാം സീസൺ ടൂർണമെന്റിൽ 36 ടീമുകൾ പങ്കെടുത്തു. ആസ്ക് പ്രസിഡന്റ് സുനിൽ ഉണ്ണീരിയുടെ അധ്യക്ഷതയിൽ നടന്ന പൊതു പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം സ്വാഗതം ആശംസിച്ചു. അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് ട്രഷറർ ജൂഡിൻ, ആസ്ക് ബാഡ്മിന്റൺ ജോ. കൺവീനർ സൈഫ് എന്നിവർ ആശംസ അർപ്പിച്ചു. ആസ്ക് സ്പോർട്സ് സെക്രട്ടറി ദീപക് ഗോപി നന്ദിയും പറഞ്ഞു. ഈ മത്സരത്തിന്റെ വിജയികളായി അൻവർ സാദിക്കിനെയും അജാസ് അഹമ്മദിനെയും പ്രഖ്യാപിച്ചു. ജന. സെക്രട്ടറി ജയകൃഷ്ണൻ, ട്രഷറർ അർഷാദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.