അബൂദബി: ജനുവരിയിൽ യു.എ.ഇ ആതിഥ്യം വഹിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ ടിക്കറ്റ് വിൽപന തിങ്കളാഴ്ച ഉച്ചക്ക് 12ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് 25 ദിർഹം മുതലാണ്. അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫൈനൽ മത്സരത്തിെൻറ ടിക്കറ്റ് നിരക്ക് 75 ദിർഹം മുതൽ 300 ദിർഹം വരെയാണ്. www.the-afc.com വെബ്സൈറ്റ് വഴി ടിക്കറ്റ് സ്വന്തമാക്കാം.
ജനുവരി അഞ്ച് മുതൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയും യു.എ.ഇയും ഉൾപ്പെടെ 24 ടീമുകൾ അണിനിരക്കും. അബൂദബി, അൽെഎൻ, ദുബൈ, ഷാർജ എമിറേറ്റുകളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക.
ഇന്ത്യയും യു.എ.ഇയും ഗ്രൂപ്പ് ‘എ’യിൽ ആണ്. ബഹ്റൈനും തായ്ലൻറുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജനുവരി ആറിന് അബൂദബി അൽ നഹ്യാൻ സ്റ്റേഡിയത്തിൽ തായ്ലൻറിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി പത്തിന് അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ യു.എ.ഇയെ നേരിടും. 14ന് ഷാർജ സ്റ്റേഡിയത്തിൽ ബഹ്റൈനെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം.
അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.എ.ഇ ബഹ്റൈനെ നേരിടും. 14ന് അൽെഎൻ ഹസ്സ ബിൻ സായിദ് സ്റ്റേഡയത്തിൽ തായ്ലൻറിന് എതിരെയാണ് യു.എ.ഇയുടെ മൂന്നാം മത്സരം.
ഗ്രൂപ്പ് ബിയിൽ ആസ്ട്രേലിയ, സിറിയ, ഫലസ്തീൻ, ജോർദാൻ ടീമുകളാണുള്ളത്. ഗ്രൂപ്പ് സി: ദക്ഷിണ കൊറിയ, ചൈന, കിർഗിസ്താൻ, ഫിലിപ്പീൻസ്. ഗ്രൂപ്പ് ഡി: ഇറാൻ, ഇറാഖ്, വിയറ്റ്നാം, യമൻ. ഗ്രൂപ്പ് ഇ: സൗദി അറേബ്യ, ഖത്തർ, ലെബനാൻ, ഉത്തര കൊറിയ. ഗ്രൂപ്പ് എഫ്: ജപ്പാൻ, ഉസ്െബകിസ്താൻ, ഒമാൻ, തുർക്മെനിസ്താൻ.
ആകെ 51 മത്സരങ്ങളാണ് ടൂർണെമൻറിലുണ്ടാവുക. മൊത്തം സമ്മാനത്തുക ഒന്നര കോടി യു.എസ് ഡോളറായി വർധിപ്പിച്ചിട്ടുണ്ട്. ജേതാക്കൾക്ക് 50 ലക്ഷം ഡോളർ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.