അറൂഹ ടൂർസ് ആൻഡ് ട്രാവൽസ് പുതിയ ലെഷർ ഡിവിഷൻ സ്റ്റോർ അസീൽ അലി ശിഹാബ്
തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: 2008 മുതൽ യാത്രാ സേവന മേഖലയിൽ സജീവമായ അറൂഹാ ടൂർസ് ആൻഡ് ട്രാവൽസ്, ദുബൈയിൽ പുതിയ ലെഷർ ഡിവിഷൻ സ്റ്റോർ ആരംഭിച്ചു. വ്യത്യസ്ത മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ അസീൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രാജ് കലേഷ്, ആർ.ജെ മാത്തുക്കുട്ടി, എയർലൈൻ പ്രതിനിധികൾ, ഹോട്ടൽ പങ്കാളികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ലെഷർ ഡിവിഷൻ മികച്ച വിനോദയാത്രാ പാക്കേജുകൾ വളരെ കുറഞ്ഞ നിരക്കിൽ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. എല്ലാവർക്കും അവരുടെ താൽപര്യത്തിനും ബജറ്റിനും അനുസരിച്ച് യാത്രകൾ നടത്താൻ കഴിയണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അറൂഹാ ടൂർസ് ആൻഡ് ട്രാവൽസിന്റെ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ റാശിദ് അബ്ബാസ് പറഞ്ഞു. ഉത്തരവാദിത്തത്തോടെ പുതിയ ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുത്ത്, ആഗോള സേവനദാതാക്കളുമായി നേരിട്ട് ചർച്ചകൾ നടത്തി, കൂടുതൽ മികച്ച വിലയും സേവനവും ഉറപ്പാക്കുമെന്ന് അറൂഹാ ലെഷറിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ റിഷാൽ മുഹമ്മദ് പറഞ്ഞു.
യാത്രക്കാർക്ക് വിസ നടപടിക്രമങ്ങൾ സുഗമവും ഫലപ്രദവുമാക്കാൻ പ്രത്യേക സഹായ വിഭാഗവും പുതിയ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. റിസു മുഹമ്മദ്(മാനേജിങ് ഡയറക്ടർ, അറൂഹ ഇന്ത്യ), ശ്രീജ എസ്. നായർ(യു.എ.ഇ കൺട്രി മാനേജർ), സുരേഷ് ബാബു(ജി.എം, ആസ്പിൻ ഹോൾഡിങ്), റിയാസ് ചെളേരി, ടി.എം സിറാജുദ്ദീൻ, ഇസ്മായിൽ എലീറ്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.