യു.എ.ഇ ​പ്രസിഡൻറി​െൻറ ഉപദേശകൻ അൻവർ ഗർഗാഷ്​ കേന്ദ്ര വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്​ച

അൻവർ ഗർഗാഷ്​ ഡൽഹിയിൽ; ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്​ച

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ചരിത്രത്തി​െൻറ ഭാഗമാണെന്ന്​ അൻവർ ഗർഗാഷ്

ദുബൈ: യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ ഉപദേശകൻ അൻവർ ഗർഗാഷ്​ ഇന്ത്യയിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കറുമായി കൂടിക്കാഴ്​ച നടത്തി.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ സന്ദേശം അദ്ദേഹം ജയ്​ശങ്കറിന്​ കൈമാറി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഒരുമിക്കാമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച സന്ദേശത്തിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ പറഞ്ഞു. ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ, യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എന്നിവരുടെ ആശംസയും ഗർഗാഷ്​ അറിയിച്ചു.

ഗൾഫ്​ രാജ്യങ്ങളിലെ നിലവിലെ അവസ്​ഥയും അഫ്​ഗാൻ വിഷയങ്ങളും ചർച്ചയിൽ വന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ചരിത്രത്തി​െൻറ ഭാഗമാണെന്നും കൂടുതൽ സംയുക്ത സംരംഭങ്ങളുണ്ടാകുമെന്നും അൻവർ ഗർഗാഷ്​ പറഞ്ഞു.

Tags:    
News Summary - Anwar Gargash in Delhi; Meeting with Indian Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.