ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സമാജം ആലപ്പുഴോത്സവം സീസൺ-5 സംഘടിപ്പിച്ചു. ആലപ്പുഴ ജില്ല പ്രവാസി സമാജം പ്രസിഡന്റ് ഇർഷാദ് സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഫാഷൻ ഷോ, പുരുഷ-വനിത വടംവലി മത്സരം, പൂക്കള മത്സരം, ഗ്രൂപ് അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ എന്നിവ നടന്നു. ചടങ്ങിനെത്തിയ സിനിമ താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയെ വനിത വിങ് കൺവീനർ ശ്രീകല രഞ്ജു ബൊക്കെ നൽകി സ്വീകരിച്ചു.
ഇന്ദ്രി ടീമിന്റെ ചെണ്ടമേളവും നടന്നു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ഇർഷാദ് സൈനുദ്ദീൻ അധ്യക്ഷ വഹിച്ചു. സെക്രട്ടറി രാജേഷ് ഉത്തമൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ റഹീസ്, ചീഫ് കോഓഡിനേറ്റർ രഞ്ജു രാജ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സമീർ പനവേലിൽ, രക്ഷാധികാരി സാബു അലിയാർ, ചെയർമാൻ അൻഷാദ് ബഷീർ, വൈസ് ചെയർമാൻ നൗഷാദ് അമ്പലപ്പുഴ, ആലപ്പി കെയർ ചെയർമാൻ പത്മരാജ്, മീഡിയ കൺവീനർ ചന്ദ്രജിത് എന്നിവർ ആശംസ നേർന്നു. ട്രഷറർ ശിവശങ്കർ വലിയകുളങ്ങര നന്ദി പറഞ്ഞു.
കൾചറൽ കമ്മിറ്റി വൈസ് ചെയർമാൻ വീണ ഉല്ലാസ്, ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ റോജി ചെറിയാൻ, വളന്റിയർ കമ്മിറ്റി ചെയർമാൻ ഷിബു, കൂപ്പൺ ചെയർമാൻ സതീഷ് കായംകുളം, സ്റ്റേജ് ചെയർമാൻ ശരത്, ഫുഡ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ, ഡ്രസ് കമ്മിറ്റി കൺവീനർ നസീർ ആലപ്പുഴ, വൈസ് പ്രസിഡന്റ് ബിജി രാജേഷ്, ജോ. സെക്രട്ടറി അരുൺ ബാലകൃഷ്ണൻ, സജിന നൂറനാട്, മുബീൻ കൊല്ലുകടവ്, ഷാബു ഫുജൈറ, ആഷിഫ്, ശ്രീഹരി, രാജേഷ് ഫിലിപ്, ശരത് അജ്മാൻ, സുദീപ് തൃക്കുന്നപ്പുഴ, സുമേഷ്, ബിനീഷ്, ഷെർമി റഹീസ്, ശ്രീജ പത്മരാജ്, ഷംനാ ഷാബു, ലക്ഷ്മി രാജീവ്, റെനി റോജി, അനീഷ സാബു, ബിന്നി രാജേഷ് ഫിലിപ്പ്, ഫസ്ന ആഷിഫ്, ഫൗസിയ നൗഷാദ്, വീഷ്മ ശരത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ശ്രീനാഥ്, ലിബിൻ സക്കറിയ, ശ്വേത അശോക്, ശൈഖ അബ്ദുല്ല, ഷെഫിൻ ഫരീദ് എന്നിവർ അവതരിപ്പിച്ച മ്യൂസിക്കൽ ഫസ്റ്റ് വേദിയിൽ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.