അബൂദബി: അബൂദബിയുടെ സമുദ്ര സുരക്ഷാഭൂപടം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി അബൂദബി നഗര, ഗതാഗത വകുപ്പ് ‘അല്‍ നാലിയ’ എന്നപേരിൽ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷൻ ആരംഭിച്ചു. അബൂദബി പോര്‍ട്സ് ഗ്രൂപ്പിന്റെ ഭാഗമായ അബൂദബി മാരിടൈം, മഖ്ത ഗേറ്റ് വേ എന്നിവയുമായി സഹകരിച്ചാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. എമിറേറ്റിലെ സമുദ്രസഞ്ചാര സുരക്ഷയും അബൂദബി ജലമാര്‍ഗങ്ങളുടെ ലളിത ഉപയോഗം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. എമിറേറ്റിലെ സമുദ്രമേഖലയിലെ പ്രധാന വാണിജ്യ പാതകള്‍, കണക്ടിവിറ്റി റൂട്ടുകള്‍, വേഗപരിധി, കപ്പലുകള്‍ നങ്കൂരമിടുന്ന മേഖലകള്‍, മോട്ടോര്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ സമുദ്ര വിനോദ മാര്‍ഗങ്ങള്‍ എന്നിവയുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് ആപ്ലിക്കേഷന്‍.
ഏറ്റവും അടുത്ത സമുദ്ര ഇന്ധന നിലയങ്ങള്‍, മറീന തുടങ്ങിയ സമുദ്ര സൗകര്യങ്ങള്‍, ജെറ്റ് സ്കൈസ്, സമുദ്ര ജല കായികവിനോദങ്ങള്‍, നീന്തല്‍ സര്‍ഫിങ് മുതലായവയെക്കുറിച്ച് ആപ്പിലൂടെ അറിയാനാവും. യു.എ.ഇയുടെ സമുദ്ര ചരിത്ര പെരുമയ്ക്കുള്ള ബഹുമതിക്കായാണ് ‘അല്‍ നാലിയ’ എന്ന പേര് ആപ്ലിക്കേഷന്‍ നല്‍കിയിരിക്കുന്നത്. ആപ് സ്റ്റോറിനും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.