അൽമിറ സ്കോളർഷിപ് നേടിയ 25 അമ്മമാർ വേൾഡ് സ്റ്റാർ ഹോൾഡിങ് മാനേജിങ് ഡയറക്ടർ ഹസീന നിഷാദിനൊപ്പം
ദുബൈ: മക്കളുടെ വിദ്യാഭ്യാസത്തിനായി 25 പ്രവാസി അമ്മമാർക്ക് വേൾഡ് സ്റ്റാർ ഹോൾഡിങ് മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ അൽമിറ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഓരോ ലക്ഷം രൂപവീതമാണ് അമ്മമാർക്ക് സമ്മാനിച്ചത്. ഹസീന നിഷാദ്, ഭർത്താവും കമ്പനി ചെയർമാനുമായ നിഷാദ് ഹുസൈൻ എന്നിവർ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്യുന്ന പാവപ്പെട്ട കുടുംബങ്ങളിലെ നൂറുകണക്കിന് അമ്മമാരാണ് സ്കോളർഷിപ്പിനായി അപേക്ഷിച്ചതെന്ന് ഹസീന നിഷാദ് പറഞ്ഞു. ഇവരിൽനിന്ന് അർഹരായ 25 പേരെ തിരഞ്ഞെടുത്തു. ഷാർജയിലെ ഷെറാട്ടൺ ബീച്ച് റിസോർട്ടിൽ നടന്ന വനിതദിന ആഘോഷത്തിലാണ് സ്കോളർഷിപ്പുകൾ സമ്മാനിച്ചത്.
സ്കോളർഷിപ്പിനായി നിരവധിപേർ സമീപിക്കുന്നുണ്ടെന്നും എല്ലാ മാസവും രണ്ടുകുട്ടികൾക്ക് വീതം സ്കോളർഷിപ് നൽകുകയെന്നതാണ് പുതിയ ലക്ഷ്യമെന്നും ഹസീന പറഞ്ഞു. സ്കോളർഷിപ്പിനായി haseenanishad.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓരോ മാസവും ഏറ്റവും അർഹരായ കുട്ടികൾക്ക് സ്കോളർഷിപ് നൽകും. കമ്പനി പ്രതിനിധികളായ ഷാജഹാൻ ഇബ്രാഹിം,കെ.വി. രാജീവ് , മുഹമ്മദ് ആഷിക്ക് , പ്രീജേഷ് മേലാപ്പാട്ട്, ഇസ്മായിൽ ഹനീഫ, മുഹമ്മദ് സഈദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.