അബൂദബി: അലിഫ് മീഡിയ അബൂദബി സംഘടിപ്പിക്കുന്ന അലിഫ് കീ രാത് മ്യൂസിക്കൽ സ്റ്റേജ് ഷോ ബ്രോഷർ പ്രകാശനം എൽ.എൽ.എച്ച് ഹോസ്പിറ്റൽ ഓപറേഷൻസ് ഡയറക്ടർ ലോണ ബ്രിന്നർ, അൽ സാബി ഗ്രൂപ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മാനേജർ സിബി കടവിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, എൽ.എൽ.എച്ച് റിലേഷൻഷിപ് ഓഫിസർ അബ്ദുൽ സലീം, റഷീദ് പൂമാടം എന്നിവർ പങ്കെടുത്തു. മുഹമ്മദ് അലി, അലിഫ് മീഡിയ പ്രോഗ്രാം ഡയറക്ടർ നസീർ പെരുമ്പാവൂർ, കോഓഡിനേറ്റേഴ്സ് നൗഷാദ് തൃപ്രങ്ങോട്, ജമാൽ, ഷൗക്കത്ത് വാണിമേൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സെപ്റ്റംബർ 21 ഞായർ രാത്രി 7.30ന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയ നടൻ സിദ്ദീഖ് മുഖ്യാതിഥിയാകും. ഗായകരായ നിസാം തളിപ്പറമ്പ്, മെഹറുന്നിസ, സിഫ്രാൻ, നൂറി നിസാം, ജംഷിദ് മഞ്ചേരി എന്നിവരടങ്ങുന്ന ലൈവ് മ്യൂസിക്കൽ ഷോ അരങ്ങേറും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.