ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരവും കാര്‍ഷിക മേഖലയുമായ അള് മദാമിലെ അല്‍ ഗുറൈഫ (അല്‍ മദ്ഫൂന) ഗ്രാമത്തിെൻറ ബൃഹത്തായ ചരിത്രം രേഖപ്പെടുത്തുവാനുള്ള തകൃതിയായ ഒരുക്കത്തിലാണ് ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്. ഗവേഷണ പദ്ധതിയുടെ ഭാഗമായി ഗ്രാമ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ വിഷ്വൽ, സാഹിത്യ, ഓഡിയോ വസ്തുക്കളും ലഭ്യമാക്കാൻ ഫൗണ്ടേഷൻ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഗ്രാമ ചരിത്രവുമായി ബന്ധമുള്ള ഏതെങ്കിലും വസ്തുക്കള്‍, മുൻകാല ജനസംഖ്യയുടെ ഓർമകള്‍, എഴുതിയതോ റെക്കോർഡ് ചെയ്തതോ ആയ രേഖകള്‍, ചിത്രങ്ങൾ, വാസ്തുവിദ്യാ പദ്ധതികൾ, ഫൗണ്ടേഷൻ വെബ്സൈറ്റ് വഴി ലഭ്യമാക്കാൻ കഴിയുന്ന മറ്റേതെങ്കിലും പ്രസക്തമായ വിവരങ്ങളോ മെറ്റീരിയലോ കൈവശമുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറാം. ഷാര്‍ജയുടെ പരമ്പരാഗത ചരിത്രം അതിവിപുലമായ രീതിയില്‍ രേഖപ്പെടുത്തനാണ് ഫൗണ്ടേഷൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.